SBI:5,454 ക്ലാർക്ക്

3 years, 11 months Ago | 427 Views
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ കോഡറിലെ ജൂനിയർ അസോസിയേറ്റ് ( കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിൽ 5,457 ഒഴിവ് മെയ് 17 വരെ ഓൺലൈനായി അപേക്ഷിക്കാം കേരള സർക്കിൾ /സെന്ററിൽ 132 ഒഴിവുണ്ട്.
ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവുകളിലേക്ക് മാത്രം അപേക്ഷിക്കുക. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക/ പ്രാദേശികഭാഷയിൽ പ്രാവീണ്യം( എഴുതാനും വായിക്കാനും സംസാരിക്കാനും മനസ്സിലാക്കാനും) ഉണ്ടായിരിക്കണം.
ശമ്പളം: 17,900 - 47,920 രൂപ
യോഗ്യത( 2021 ഓഗസ്റ്റ് 16ന്): ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം.
പ്രായം 2021 ഏപ്രിൽ ഒന്നിന് 20-28 ( പട്ടിക വിഭാഗത്തിന് അഞ്ചും ഒബിസിക്ക് മൂന്നും വികലാംഗർക്ക് പത്തും വർഷം ഇളവ്. വിമുക്തഭടൻമാർക്ക് ഇളവുണ്ട്)
തിരഞ്ഞെടുപ്പ്: ഓൺലൈൻ രീതിയിൽ പ്രിലിമിനറി മെയിൻ പരീക്ഷകൾ ഉണ്ടാകും. ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രിലിമിനറി ഓൺലൈൻ പരീക്ഷ ജൂണിൽ നടന്നേക്കും. ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമറി എബിലിറ്റി റീസനിങ് എബിലിറ്റി വിഭാഗത്തിൽ നിന്നുള്ള 100 ഒബ്ജക്ടീവ് ചോദ്യങ്ങളുണ്ടാകും. കേരളത്തിൽ കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, കണ്ണൂർ, പാലക്കാട്, തൃശൂർ കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ട്.
മെയിൻ പരീക്ഷയും ഒബ്ജക്ടീവ് മാതൃകയിലാണ്. പ്രാദേശിക ഭാഷാ പരിജ്ഞാനം പരിശോധിക്കാൻ ലാംഗ്വേജ് ടെസ്റ്റും നടത്തും. പത്താംക്ലാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് തലം വരെ പ്രാദേശികഭാഷ ( മാർക്ക് ഷീറ്റ്സ/ർട്ടിഫിക്കറ്റ്) പഠിച്ചു എന്ന് കാണിക്കുന്ന രേഖ ഹാജരാക്കുന്നവർക്ക് ഇതു ബാധകമല്ല തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറുമാസം പ്രൊഫഷൻ.
ഫീസ്: 750 രൂപ ( പട്ടിക വിഭാഗം, വിമുക്തഭടൻ, അംഗപരിമിതർക്കു ഫീസില്ല). ഓൺലൈൻ രീതിയിലൂടെ ഫീസ് അടയ്ക്കണം ( ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് മുഖേന).
www.bank.sbi, www.sbi.co.in എന്നീ വെബ്സൈറ്റുകളിലൂടെ ഓൺലൈൻ അപേക്ഷ അയക്കാം. അപേക്ഷിക്കാനും പരീക്ഷ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളും നിർദേശങ്ങളും വെബ്സൈറ്റിൽ.
Read More in Opportunities
Related Stories
തൊഴിൽ നേടാൻ ഐ.സി.ടി.യുടെ ആറുമാസ നൈപുണ്യ പരിശീലനം
1 year, 1 month Ago
പവര്‍ഗ്രിഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡില്‍ 1110 അപ്രന്റിസ് ഒഴിവ്
3 years, 8 months Ago
അസിസ്റ്റന്റ് മാനേജർ ആകാം
3 years, 8 months Ago
യു.എ.ഇ യിൽ നഴ്സുമാർക്ക് അവസരം
3 years, 8 months Ago
പാലക്കാട് IIT യിൽ അവസരം
3 years, 10 months Ago
ലിക്വിഡ് പ്രൊപ്പൽഷൻ സെന്ററിൽ 160 അപ്രന്റിസ്
3 years, 9 months Ago
എയർ ഇന്ത്യയിൽ 15 അവസരം
3 years, 10 months Ago
Comments