Saturday, April 19, 2025 Thiruvananthapuram

നാട്ടറിവ്

banner

3 years, 9 months Ago | 544 Views

ചെമ്പരത്തി

ശാസ്ത്രീയനാമം : Hibiscus rosa sinensis

ചെമ്പരത്തിയിൽ ധാരാളം ആന്റി ഓക്സിഡന്റുകളും ബീറ്റാകരോട്ടിൻ,  വിറ്റാമിൻ സി  തുടങ്ങിയ വിറ്റാമിനുകളും, പൊട്ടാസിയം, മഗ്നീഷ്യം,  അയൺ  തുടങ്ങിയ ധാതുക്കളും അടങ്ങിയിരിക്കുന്നു. ആയുർവേദ മരുന്നുകളിലും മുടി സംരക്ഷണത്തിനുള്ള ഉത്പന്നങ്ങളിലും  ചെമ്പരത്തി ഉപയോഗിക്കാറുണ്ട്.  ചെമ്പരത്തിപ്പൂവിൽനിന്നുള്ള  നീര് ഹൃദയസംബന്ധമായ  പ്രശ്നങ്ങൾക്ക്  നല്ലതാണ്. പൂവിന്റെ  സത്ത് കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

ഔഷധ പ്രയോഗങ്ങൾ

ചെമ്പരത്തിപ്പൂവ്  ഉണക്കിപ്പൊടിച്ച്  കഴിക്കുന്നത് രക്തധമനികളിലെ കൊഴുപ്പ് അകറ്റാനും  കൊളസ്ട്രോൾ കുറയ്ക്കാനും നല്ലതാണ് .

ചെമ്പരത്തിയിൽ നിന്നെടുക്കുന്ന എണ്ണ മുറിവുകൾ ഉണക്കാൻ ഉപയോഗിക്കുന്നു. ആരംഭ ദശയിലുള്ള അർബുദത്തിന്റെ  മുറിവുകൾ വേഗം ഉണങ്ങും.

തലമുടി  ഷാംപൂകൊണ്ട്   കഴുകിയശേഷം ഇലയും പൂവിന്റെ ഇതളുകളും അരച്ച്  ഉപയോഗിച്ചാൽ മുടിക്ക് നിറം കൂടുതൽ കിട്ടാനും താരൻ  കുറയ്ക്കാനും നല്ലതാണ്.  

തുളസി

ശാസ്ത്രീയനാമം : Ocimum sanctum

പ്രധാനമായും കരിനീല തണ്ടുകളും കരിനീല കലർന്ന പച്ച ഇലകളുമുള്ള കൃഷ്ണ തുളസിയും വെള്ള കലർന്ന പച്ചത്തണ്ടുകളും പച്ച ഇലകളുമുള്ള  രാമതുളസിയുമാണ് നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്.  തൊണ്ടവേദന, ചുമ, ഉദര രോഗങ്ങൾ  എന്നിവക്ക് മികച്ച  മരുന്നുകൾ തുളസിയില നിന്ന്  ഉണ്ടാക്കുന്നുണ്ട് . ത്വഗ് രോഗങ്ങൾ, കൃമിശല്യം, ജ്വരം എന്നിവയ്ക്ക് മരുന്നായും തുളസി നീര് ഉപയോഗിക്കുന്നു. നല്ലൊരു വിഷഹാരിയുമാണ് ഇത്.

ഔഷധ പ്രയോഗങ്ങൾ 

ഒരു ഗ്ലാസ് വെള്ളത്തിൽ അൽപം  തുളസിയിലകൾ ഇട്ടുവെച്ച്  രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് നല്ല പ്രതിരോധ ശക്തി ഉണ്ടാക്കും.  ജ്വരത്തിനും കഫക്കെട്ടിനും ചുമക്കും തുളസിയിലച്ചാറും 5 ml  തേനും ചേർത്ത് മൂന്നുനേരം കഴിക്കാം. തുളസിയിലയിട്ട വെള്ളം രണ്ടു തുള്ളി വീതം കണ്ണിലൊഴിച്ചാൽ  ചെങ്കണ്ണിന് ശമനമുണ്ടാകും.

മൂക്കടപ്പിനും ജലദോഷത്തിനും കഫക്കെട്ടിനും തുളസിയില  ആവി പിടിക്കുക. തുളസിയില അരച്ച് പുരട്ടുന്നത് മുഖക്കുരു ശമിപ്പിക്കും. പ്രാണി കടിച്ചാൽ തുളസി നീര് പുരട്ടിയാൽ മതി.  



Read More in Health

Comments