ഇന്ത്യയില്‍ ആദ്യമായി അപൂര്‍വ രക്തഗ്രൂപ്പ് കണ്ടെത്തി; ലോകത്ത് പത്താമത്തെയാള്

3 years Ago | 271 Views
ലോകത്ത് തന്നെ അപൂര്‍വമായി മാത്രം കാണുന്ന രക്തഗ്രൂപ്പ് ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തി. ഗുജറാത്ത് സ്വദേശിയായ ഹൃദ്രോഗിയായ 65 കാരനാനാണ് അപൂര്‍വ രക്തഗ്രൂപ്പ് കണ്ടെത്തിയത്.
ഇത് 'ഇ.എം.എം. നെഗറ്റീവ്' ഗ്രൂപ്പാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ലോകത്ത് ഇതുവരെ ഒമ്പതുപേര്‍ക്ക് മാത്രമായിരുന്നു ഈ രക്തഗ്രൂപ്പ് കണ്ടെത്തിയിരുന്നത്. ഗുജറാത്ത് സ്വദേശിക്ക് കൂടി രക്തഗ്രൂപ്പ് കണ്ടെത്തിയതോടെ ഇവരുടെ എണ്ണം പത്തായി. 'ഇ.എം.എം. നെഗറ്റീവ്' ഗ്രൂപ്പ് നിലവിലുള്ള 'എ', 'ബി', 'ഒ', 'എബി' ഗ്രൂപ്പുകളുമായി തരംതിരിക്കാനാവില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
പൊതുവേ മനുഷ്യശരീരത്തില്‍ നാല് തരം രക്തഗ്രൂപ്പുകളാണുള്ളത്. അവയില്‍ എ, ബി, ഒ, Rh, Duffy എന്നിങ്ങനെ 42 തരം ഘടകങ്ങളും 375 തരം ആന്റിജനുകളുമുണ്ട്. രക്തത്തില്‍ ഇഎംഎം ഹൈ-ഫ്രീക്വന്‍സി ആന്റിജന്‍ ഇല്ലാത്തവരാണ് ഇ.എം.എം. നെഗറ്റീവ് ഗ്രൂപ്പുകാര്‍. ഈ അപൂര്‍വ രക്തഗ്രൂപ്പുകളുള്ള ആളുകള്‍ക്ക് അവരുടെ രക്തം ആര്‍ക്കും ദാനം ചെയ്യാന്‍ കഴിയില്ല. അവര്‍ക്ക് മറ്റാരില്‍ നിന്നും രക്തം സ്വീകരിക്കാനും കഴിയില്ല.രക്തത്തില്‍ ഇഎംഎമ്മിന്റെ അഭാവം വരുന്നതുകൊണ്ടാണ് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാന്സ്ഫ്യൂഷന് (ഐഎസ്ബിടി) ഇതിന് 'ഇ.എം.എം നെഗറ്റീവ്' എന്ന് പേരിട്ടത്.
ഹൃദയാഘാതത്തെത്തുടര്‍ന്ന് അഹമ്മദാബാദില്‍ ചികിത്സയിലായിരുന്ന ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ 65 കാരന് ശസ്ത്രക്രിയയ്ക്ക് രക്തം ആവശ്യമായി വന്നു. പരിശോധനയില്‍ രക്തഗ്രൂപ്പ് കണ്ടെത്താനാകാതെ വന്നതോടെയാണ് സൂറത്തിലെ രക്തദാന കേന്ദ്രത്തിലേക്ക് സാമ്പിളുകള്‍ അയച്ചത്. എന്നാല്‍ അവിടന്നും രക്തഗ്രൂപ്പ് നിര്ണിക്കാനാവാതെ വന്നപ്പോഴാണ് രോഗിയുടെയും ബന്ധുക്കളുടെയും രക്ത സാമ്പി ളുകള്‍ അമേരിക്കയിലേക്ക് പരിശോധനക്കായി അയച്ചത്. തുടര്‍ന്നാണ് അപൂര്‍വ രക്തഗ്രൂപ്പാണെന്ന് കണ്ടെത്തിയത്.
Read More in India
Related Stories
2 മധ്യദൂര മിസൈലുകൾ കൂടി പരീക്ഷിച്ച് ഇന്ത്യ
3 years, 4 months Ago
മലയാളിയായ വൈസ് അഡ്മിറല്‍ ആര്. ഹരികുമാര്‍ നാവികസേനയുടെ പുതിയ മേധാവി
3 years, 8 months Ago
എയര്‍ ഇന്ത്യ ഇനി ടാറ്റക്ക് സ്വന്തം
3 years, 9 months Ago
വീരചക്ര ഏറ്റുവാങ്ങി അഭിനന്ദൻ വർധമാൻ
3 years, 8 months Ago
പാചകവാതക സിലിന്‍ഡര്‍ ബുക്കിങ് ചട്ടത്തില്‍ മാറ്റംവരും
4 years, 3 months Ago
Comments