എസ്.എസ്.എല്‍.സി, പ്ലസ് ടു ചോദ്യപേപ്പര്‍ പുതിയ പാറ്റേണില്‍

3 years, 2 months Ago | 583 Views
വിദ്യാര്‍ഥികളില്‍നിന്നും അധ്യാപക സംഘടനകളില്നിന്നുമുള്പ്പെടെ ഉയര്‍ന്ന പ്രതിഷേധത്തിനിടെ, പാറ്റേണില്‍ മാറ്റമില്ലാതെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ചോദ്യപേപ്പര്‍ തയാറാക്കല്‍ പൂര്‍ത്തിയായി.
ഫോക്കസ് ഏരിയയില്‍ നിന്ന് 70 ശതമാനം മാര്‍ക്കും ബാക്കി പുറത്തുനിന്നുമായി നിശ്ചയിച്ച ചോദ്യപേപ്പര്‍ പാറ്റേണിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
സ്കൂളുകളില്‍ പൂര്‍ണ തോതില്‍ അധ്യയനം സാധ്യമാകാത്ത സാഹചര്യത്തില്‍ ഫോക്കസ് ഏരിയ പ്രകാരം പഠനം തുടങ്ങിയ വിദ്യാര്‍ഥികളെ കബളിപ്പിക്കുന്നതാണ് ചോദ്യപേപ്പര്‍ പാറ്റേണ്‍ എന്നാണ് വിമര്‍ശനം. 60 ശതമാനം പാഠഭാഗങ്ങളാണ് പരീക്ഷയില്‍ ഊന്നല്‍ നല്‍കേണ്ട (ഫോക്കസ് ഏരിയ) മേഖലയായി നിശ്ചയിച്ചത്. ഇതില്‍ നിന്ന് 70 ശതമാനം മാര്‍ക്കിന് ചോദ്യമുണ്ടാകുമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഒപ്പം 50 ശതമാനം ചോദ്യങ്ങള്‍ ചോയ്സായി അധികം നല്‍കുമെന്ന ഉത്തരവിലായിരുന്നു വിദ്യാര്‍ഥികളുടെ പ്രതീക്ഷ.
ഇതുപ്രകാരം 80 മാര്‍ക്ക് പരീക്ഷയില്‍ 120 മാര്‍ക്കിന്റെ ചോദ്യമുണ്ടാകും. ഇതിന്റെ 70 ശതമാനമെന്ന നിലയില്‍ 84 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയില്‍ നിന്നാണ് വിദ്യാര്‍ഥികളും അധ്യാപകരും പ്രതീക്ഷിച്ചത്. എന്നാല്‍, 80 മാര്‍ക്കിന്റെ 70 ശതമാനം എന്ന നിലയില്‍ 56 മാര്‍ക്കിന് മാത്രമേ എസ്.സി.ഇ.ആര്.ടി പ്രസിദ്ധീകരിച്ച ചോദ്യപേപ്പര്‍ പാറ്റേണ്‍ പ്രകാരം ഉത്തരമെഴുതാനാകൂ. 24 മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ ഫോക്കസ് ഏരിയക്ക് പുറത്തുനിന്നായിരിക്കും. ഫലത്തില്‍ ഫോക്കസ് ഏരിയയില്‍ ഊന്നല്‍ നല്കി പഠിക്കുന്നവര്‍ക്ക് ബി പ്ലസ് ഗ്രേഡില്‍ കൂടുതല്‍ ലഭിക്കില്ല. ജനുവരി ആദ്യം തുടങ്ങിയ ശില്പശാലയിലൂടെയാണ് ചോദ്യപേപ്പര്‍ തയാറാക്കല്‍ നടന്നത്.
Read More in Education
Related Stories
നിങ്ങൾക്കറിയാമോ?
3 years, 1 month Ago
ഇന്ത്യയില്‍ സഹകരിക്കാന്‍ ഇനി 48 വിദേശ സര്‍വകലാശാലകള്‍
2 years, 10 months Ago
ഒന്നര വർഷത്തിന് ശേഷം കോളേജുകൾ തുറന്നു, ക്ലാസുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്
3 years, 6 months Ago
ഇഗ്നോ പ്രവേശനം: ജൂലായ് 15 വരെ അപേക്ഷിക്കാം.
3 years, 10 months Ago
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രൊഡക്ട് ഡിസൈന്‍ ആൻഡ് മാനുഫാക്ചറിംഗ് കോഴ്സ്
3 years, 10 months Ago
വിദ്യാഭ്യാസ ചാനല്‍ അനിവാര്യമെന്ന് ബോംബെ ഹൈക്കോടതി
3 years, 8 months Ago
Comments