Thursday, April 10, 2025 Thiruvananthapuram

വാട്‌സ്‌ആപ്പിനെ വെല്ലാന്‍ പുതിയ ഫീച്ചറുകളുമായി ടെലഗ്രാം: 30 പേര്‍ക്ക് വരെ പങ്കെടുക്കാവുന്ന വീഡിയോ കോള്‍ സൗകര്യം

banner

3 years, 9 months Ago | 329 Views

ഗ്രൂപ്പ് വീഡിയോ കോള്‍, സ്‌ക്രീന്‍ ഷെയറിങ് അടക്കം പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച്‌ ടെലഗ്രാം. ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവിലാണ് ടെലഗ്രാം വീഡിയോ കോള്‍ അടക്കമുള്ള വന്‍മാറ്റങ്ങള്‍ അവതരിപ്പിക്കുന്നത്.  ഒരേസമയം മെസേജ് ആപ്പ് ഭീമനായ വാട്‌സ്‌ആപ്പിനും സൂം, ഗൂഗിള്‍ മീറ്റ് അടക്കമുള്ള വീഡിയോ കോളിങ് പ്ലാറ്റ്‌ഫോമുകള്‍ക്കും ഭീഷണിയാകുന്ന തരത്തിലാണ് ആപ്പിലെ പുതിയ മാറ്റങ്ങള്‍.

പുതിയതായി ചേര്‍ത്ത വീഡിയോ കോളില്‍ 30 പേര്‍ക്കുവരെ ഒരേസമയം പങ്കെടുക്കാനാകും. ഈ പരിധിയും അധികം വൈകാതെ തന്നെ കൂട്ടുമെന്നും ടെലഗ്രാം വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. വാട്‌സ്‌ആപ്പില്‍ പരമാവധി എട്ടുപേര്‍ക്കു മാത്രമേ വീഡിയോ കോളില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളൂ.

ഈ സമയത്താണ് കൂടുതല്‍ സാധ്യതകളൊരുക്കി ടെലഗ്രാം രംഗത്തെത്തിയിരിക്കുന്നത്. സ്‌ക്രീന്‍ ഷെയറിങ് ആണ് മറ്റൊരു ശ്രദ്ധേയമായ മാറ്റം. വെബ് ബ്രൗസറുകളും വീഡിയോ പ്ലേയറുകളും പോലെ ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനുകളും ഇനിമുതല്‍ ടെലഗ്രാമിലൂടെ സ്‌ക്രീന്‍ഷെയര്‍ ചെയ്യാനാകും. ഇതോടൊപ്പം ആനിമേറ്റഡ് ബാക്ക്ഗ്രൗണ്ടുകള്‍, മെസേജ് ആനിമേഷനുകള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകളും പുതിയ മാറ്റത്തില്‍ ചേര്‍ത്തിട്ടുണ്ട്.

സന്ദേശം അയക്കുമ്പോഴും സ്വീകരിക്കുമ്പോഴും  ബഹുവര്‍ണത്തിലുള്ള ചിത്രങ്ങളും മറ്റും പശ്ചാത്തലത്തില്‍ ചലിച്ചുകൊണ്ടിരിക്കും. മെസേജ് ആപ്പുകളില്‍ ആദ്യമായാണ് ഇത്തരത്തിലൊരു ഫീച്ചര്‍ വരുന്നത്. പുതിയ ആനിമേറ്റഡ് ബാക്ക്ഗ്രൗണ്ടുകള്‍ ഫോണിലെ ബാറ്ററി ചാര്‍ജ് അധികം കവരുമെന്ന ഭീതി വേണ്ടെന്നും ടെലഗ്രാം അറിയിച്ചിട്ടുണ്ട്.



Read More in Technology

Comments