Friday, April 18, 2025 Thiruvananthapuram

ബൂസ്റ്റര്‍ഡോസിനുള്ള അനുയോജ്യമായ സമയം രണ്ടാം ഡോസെടുത്ത് 6 മാസത്തിനു ശേഷം- ഭാരത് ബയോടെക്ക് എംഡി

banner

3 years, 5 months Ago | 500 Views

കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ അനുയോജ്യമായ സമയം രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ആറുമാസത്തിനു ശേഷമാണെന്ന് ഭാരത് ബയോടെക് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കൃഷ്ണ എല്ല. കോവിഡ് പ്രതിരോധത്തിന് നേസല്‍ വാക്‌സിനുകളുടെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. ഭാരത് ബയോടെക്കാണ് ലോകത്ത് ആദ്യമായി സിക്ക വൈറസിനെതിരായ വാക്‌സിന്‍ വികസിപ്പിച്ചതെന്നും എല്ല കൂട്ടിച്ചേര്‍ത്തു.

കൊവാക്‌സിനെ അപേക്ഷിച്ച് ഉത്പാദനം എളുപ്പമായതിനാല്‍ ബൂസ്റ്റര്‍ ഡോസ് ആയി നേസല്‍ വാക്‌സിനെ ഭാരത് ബയോടെക്ക് പരിഗണിക്കുന്നുണ്ടെന്നും, രോഗവ്യാപനം തടയാനുള്ള ഏകമാര്‍ഗം നേസല്‍ വാക്‌സിനുകളാണെന്നും ലോകം ഒട്ടാകെ നേസല്‍ വാക്‌സിനുകളെയാണ് ഉറ്റുനോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ ഡോസ് ആയി കൊവാക്‌സിന്‍ നല്‍കുകയും രണ്ടാം ഡോസ് ആയി നേസല്‍ വാക്‌സിന്‍ നല്‍കുന്നതിനെ കുറിച്ചും ആലോചിക്കുകയാണ്. നേസല്‍ വാക്‌സിനാണ് രണ്ടാമത്തെ ഡോസ് ആയി നല്‍കുന്നത് എങ്കില്‍ വൈറസ് വ്യാപനത്തെ തടയാനാവും, എല്ല പറഞ്ഞു. രോഗബാധയുണ്ടായവരിലും ഒന്നാം ഡോസ് എടുത്തവരിലും നേസല്‍ വാക്‌സിന്‍ നന്നായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Read More in India

Comments