'18 വയസ്സുകാര് ഇനി സൈനിക സേവനത്തിന്'; 'അഗ്നിപഥ്' പദ്ധതിക്ക് തുടക്കം
.jpg)
2 years, 10 months Ago | 225 Views
ഇന്ത്യയുടെ സൈനിക സേവനത്തിലേയ്ക്ക് യുവാക്കളെ എത്തിക്കാനുള്ള 'അഗ്നിപഥ്' പദ്ധതിക്ക് തുടക്കം. കൗമാരക്കാര്ക്ക് നാലുവര്ഷത്തെ ഹ്രസ്വകാല സൈനിക സേവനം അനുവദിക്കുന്ന സമഗ്രപദ്ധതിക്കാണ് തുടക്കമായത്. ഇതിലൂടെ യുവതലമുറയ്ക്ക് സൈന്യത്തില് ചേരാന് കഴിയും.
മൂന്ന് സേനകളുടേയും മേധാവികള് പദ്ധതി പ്രഖ്യാപനം നടത്തും. അഗ്നിവീര് എന്നാണ് കൗമാര സേനയ്ക്ക് സൈന്യം പേരിട്ടിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനും മുന്നില് അഗ്നിപഥ് പദ്ധതിയുമായ് ബന്ധപ്പെട്ട സേവന വേതന വ്യവസ്ഥയുടെ എല്ലാ തീരുമാനങ്ങളും സൈനിക ഉദ്യോഗസ്ഥര് അവതരിപ്പിച്ചുകഴിഞ്ഞു. നാലു വര്ഷത്തെ സേവനത്തില് മറ്റ് ആനുകൂല്യങ്ങള്ക്കൊപ്പം മുപ്പതിനായിരം രൂപയോളം പ്രതിമാസ ശമ്പളമായി ലഭിക്കും.
ഡിപ്പാര്ട്ട്മെന്റ് ഓഫ് മിലിട്ടറി അഫയേഴ്സാണ് കൗമാരക്കാരായ സൈനികരുടെ കാര്യങ്ങള് പരിപാലിക്കുക. നാലു വര്ഷത്തെ സേവനം പൂര്ത്തിയാക്കിയാല് ശേഷം സ്വയം വിരമിയ്ക്കല് തേടാം. ഇങ്ങനെയുള്ളവര്ക്ക് മറ്റ് മേഖലകളില് ജോലി ലഭിക്കാനുള്ള സംവിധാനം സൈന്യം നേരിട്ട് ലഭ്യമാക്കും കൗമാരക്കാരായ സൈനികരെ നേരിട്ട് യുദ്ധമുഖമല്ലാത്ത എല്ലാ മേഖലകളിലും നിയോഗിക്കും. നാലുവര്ഷം കൊണ്ട് ലഭിക്കുന്ന പരിശീലനം സാങ്കേതിക മികവും ധൈര്യവും രാജ്യസ്നേഹവും അച്ചടക്കവുമുള്ള യുവനിരയെ രാജ്യത്തിന് സമ്മാനിക്കും എന്നാണ് സൈന്യത്തിന്റെ പ്രതീക്ഷ.
Read More in India
Related Stories
അഗ്നി- 5 മിസൈല് പരീക്ഷണം വിജയം; ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
1 year, 1 month Ago
ഇന്ത്യയിലെ കോവിഡ് വിസ്ഫോടനത്തിന് കാരണം വൈറസ് മാത്രമല്ല- WHO ശാസ്ത്രജ്ഞ വിലയിരുത്തുന്നു ..
3 years, 11 months Ago
കോവാക്സിന് കോവിഡിനെതിരേ 77.8 ശതമാനം ഫലപ്രദം-പഠനം
3 years, 5 months Ago
ആധാർ വഴി വായ്പകൾ നേടാം എളുപ്പത്തിൽ
2 years, 9 months Ago
പോസ്റ്റ് ഓഫിസുകളിൽ കോര് ബാങ്കിങ് സൗകര്യം
3 years, 2 months Ago
Comments