ലോകത്തിലെ മികച്ച നാവികസേനയാകാനൊരുങ്ങി ഇന്ത്യന്‍ നേവി
.jpg)
3 years, 9 months Ago | 355 Views
ഇന്ത്യന്‍ നാവികസേന ലോകത്തിലെ തന്നെ മികച്ച മൂന്ന് നാവികസേനകളില്‍ ഒന്നായി മാറുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്തെ സംരക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് തുടരുമെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രോജക്റ്റ് സീബേര്‍ഡ് എന്ന പേരില്‍ നടക്കുന്ന പ്രതിരോധരംഗത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കാര്‍വാറില്‍ എത്തിയതായിരുന്നു മന്ത്രി. നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗിനൊപ്പം പ്രോജക്ട് ഏരിയയിലും സൈറ്റുകളിലും കേന്ദ്രമന്ത്രി ആകാശ സര്‍വേ നടത്തി. പ്രോജക്ട് സീബേര്‍ഡ് കോണ്‍ടാക്റ്റര്‍മാരുമായും എഞ്ചിനീയര്‍മാരുമായും കാര്‍വാര്‍ നേവല്‍ ബേസിലെ ഉദ്യോഗസ്ഥര്‍, നാവികര്‍, സിവിലിയന്‍ എന്നിവരുമായി പ്രതിരോധ മന്ത്രി സംവദിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയില്‍ അദ്ദേഹം തൃപ്തി രേഖപ്പെടുത്തി.
പദ്ധതി പൂര്‍ത്തീകരിച്ചാല്‍ കാര്‍വാര്‍ നേവല്‍ ബേസ്, ഏഷ്യയിലെ ഏറ്റവും വലിയ നാവിക താവളമായി മാറുമെന്നും പ്രതിരോധമന്ത്രി പ്രതികരിച്ചു. ഇത് സായുധ സേനയുടെ പ്രവര്‍ത്തന സന്നദ്ധതയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും വ്യാപാരം, സാമ്പത്തവ്യവസ്ഥ, മാനുഷിക സഹായ പ്രവര്‍ത്തനങ്ങള്‍ എന്നിവ വര്‍ധിപ്പിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്ത്രപ്രധാനവും നയതന്ത്രവും വാണിജ്യപരവുമായ തലങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനൊപ്പം സമുദ്ര-ദേശീയ സുരക്ഷയ്ക്ക് വിലമതിക്കാനാവാത്ത സംഭാവന നല്കുന്ന സായുധ സേനയുടെ ശക്തമായ കരമായ ഇന്ത്യന്‍ നാവികസേനയെ പ്രതിരോധ മന്ത്രി അഭിനന്ദിച്ചു.
Read More in India
Related Stories
13 നഗരങ്ങളില്‍ 5ജി സേവനം ഉടനെ ആരംഭിക്കും
3 years, 3 months Ago
തദ്ദേശീയമായി നിർമ്മിച്ച ആറാമത്തെ അന്തർവാഹിനി ഐ.എൻ.എസ്. വാഗ്ഷീർ നീറ്റിലിറക്കി
2 years, 11 months Ago
ഇനി ഡ്രോണ്‍ വെറുതെ പറത്താനാവില്ല, കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍
3 years, 7 months Ago
ഫെബ്രുവരി ഡയറി
4 years Ago
Comments