നിപയ്ക്ക് പിന്നാലെ കരിമ്പനിയും; തൃശൂരിൽ വയോധികന് കരിമ്പനി സ്ഥിരീകരിച്ചു
.jpg)
3 years, 11 months Ago | 411 Views
നിപയ്ക്ക് പിന്നാലെ സംസ്ഥാനത്ത് കരിമ്പനിയും സ്ഥിരീകരിച്ചു. തൃശൂർ വെള്ളിക്കുളങ്ങരയിൽ വയോധികനാണ് കരിമ്പനി സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒരു വർഷം മുമ്പും ഇദ്ദേഹത്തിന് കരിമ്പനി സ്ഥിരീകരിച്ചിരുന്നു. പശ്ചിമ ബംഗാളിലും ഒഡീഷയിലും ബീഹാറിലുമാണ് രാജ്യത്ത് കരിമ്പനി കൂടുതല്‍ കണ്ടുവരുന്നത്.
വളരെയധികം കരുതലോടെ കാണേണ്ട പകര്‍ച്ചപ്പനിയാണ് കരിമ്പനി. ലീഷ്മാനിയാസിസ് എന്ന രോഗം ആന്തരികാവയവത്തെ ബാധിക്കുമ്പോഴാണ് കരിമ്പനി ഉണ്ടാകുന്നത്. തൊലിപ്പുറത്തെ മുഴകളും പാടുകളുമായും ഈ രോഗം പ്രത്യക്ഷപ്പെടാം. കൊതുകുകളുടെ മൂന്നിലൊന്ന് വലിപ്പമുള്ള മണലീച്ചകള്‍ അഥവാ സാന്‍റ് ഫ്‌ളൈ ആണ് കരിമ്പനി പരത്തുന്നത്. ഈ പ്രാണികള്‍ പൊടിമണ്ണിലാണ് മുട്ടയിട്ട് വിരിയിക്കുന്നത്.
വിട്ടുമാറാത്ത പനി, രക്തക്കുറവ്, ക്ഷീണം, ശരീരഭാരം കുറയുക, തൊലിയിൽ വ്രണങ്ങൾ പ്രത്യക്ഷപ്പെടുക എന്നതാണ് കരിമ്പനിയുടെ ലക്ഷണങ്ങൾ.
കരിമ്പനി(കാലാ അസര്‍) പ്രതിരോധം
കരിമ്പനി അഥവാ കാലാ അസാര്‍ (Visceral leishmaniasis) മലേറിയ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മാരകവും മരണകാരിയുമായ പകര്‍ച്ചവ്യാധിയാണ്. പ്രതിവര്‍ഷം ലോകത്ത് 50,000 പേരെങ്കിലും ഈ രോഗം മൂലം മരണമടയുന്നുണ്ടെന്ന് കണക്കാക്കുന്നു.
മണലീച്ചയാണ്(sand fly) രോഗം പരത്തുന്നത്. പ്രധാന ആന്തരികാവയവങ്ങള്‍, പ്ലീഹ, മജ്ജ, അസ്ഥികള്‍ മുതലായവയെയാണ് കരിമ്പനി ബാധിക്കുന്നത്. ഈ രോഗം പിടിപെട്ടാല്‍ രക്തത്തിലെ ശ്വേത-അരുണ രക്താണുക്കള്‍ നശിക്കും. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ തൊലി കറുത്ത് പോകുന്നത് കൊണ്ടാണ് ഈ രോഗത്തിന് കരിമ്പനി (കറുത്ത പനി) എന്ന പേരു വന്നത്.
ദീര്‍ഘകാലം(രണ്ടുവര്‍ഷം വരെ) ഇന്‍കുബേഷന്‍ പിരീഡുള്ള ഇവയെ പൂര്‍ണമായും നശിപ്പിച്ചാല്‍ മാത്രമേ കരിമ്പനി ഇല്ലാതാക്കാന്‍ കഴിയൂ. മണലീച്ചകളുടെ നശീകരണത്തിനായി ലാംഡാ സൈഹലോത്രിന്‍ മരുന്ന് പ്രയോഗം ഫലപ്രദമാണ്.
Read More in Health
Related Stories
വേനൽക്കാലത്ത് ചർമ്മത്തിന് കരുതലും സംരക്ഷണവും
4 years, 4 months Ago
കോവിഡ് പ്രതിരോധം: സ്കൂൾ വിദ്യാർഥികൾക്ക് പ്രതിരോധ ഹോമിയോ മരുന്ന് പരിഗണനയില്‍
3 years, 10 months Ago
നാട്ടറിവ് (വീട്ടുവളപ്പിലെ ഔഷധസസ്യങ്ങൾ)
4 years, 3 months Ago
രാജ്യത്ത് ഏകീകൃത ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി കാര്‍ഡ്
3 years, 10 months Ago
നാട്ടറിവ്
3 years, 4 months Ago
Comments