ഐ.എസ്.ആര്.ഒയുടെ ഇ.ഒ.എസ്-3 വിക്ഷേപണം പരാജയം
.jpg)
3 years, 8 months Ago | 319 Views
ഐ.എസ്.ആര്.ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്-3 വിക്ഷേപണം പരാജയപ്പെട്ടു. ആദ്യ രണ്ട് ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും ക്രയോജനിക് എന്ജിന് ഉപയോഗിച്ചുള്ള മൂന്നാംഘട്ടം സാങ്കേതിക തകരാറിനെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു. മിഷന് പൂര്‍ണ്ണ വിജയമായില്ലെന്ന് ഐ.എസ്.ആര്.ഒ അറിയിച്ചു.
പ്രകൃതി ദുരന്തം, കാലാവസ്ഥ വ്യതിയാനം എന്നിവയെക്കുറിച്ച് മുന്നറിയിപ്പ് നല്കാന് കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇ.ഒ.എസ്-3. 2268 കിലോഗ്രമാണ് ഉപഗ്രഹത്തിന്റെ ഭാരം. 51.70 മീറ്റര്‍ ഉയരവുമുണ്ട്. ശക്തിയേറിയ കാമറകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ ഭൂപ്രദേശത്തേയും സമുദ്രത്തേയും അതിര്‍ത്തികളെയും തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ കഴിയുന്ന രീതിയിലായിരുന്നു ഉപഗ്രഹം. പത്തു വര്‍ഷമാണ് ഈ ഉപഗ്രഹത്തിന് ആയുസ്സുള്ളത്.
ഇന്നലെ ആരംഭിച്ച 26 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണിനു ശേഷം ഇന്നു പുലര്‍ച്ചെ 5.43 നാണ് ജിഎസ്എല്‍വി-എഫ് 10 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചത്. വിക്ഷേപണത്തിന് ശേഷമുള്ള ആദ്യ രണ്ട് ഘട്ടങ്ങള്‍ വിജയമായിരുന്നുവെങ്കിലും മൂന്നാം ഘട്ടത്തില്‍ പരാജയപ്പെടുകയായിരുന്നു. ക്രയോജനിക് ജ്വലനം പ്രതീക്ഷിച്ച പോലെ നടക്കാത്തതിനാലാണ് ദൗത്യം പരാജയപ്പെട്ടതെന്ന് ഐ.എസ്.ആര്.ഒ വ്യക്തമാക്കി.
Read More in Technology
Related Stories
ഇനി യോഗർട്ട് വീട്ടിലുണ്ടാക്കാം: കുഞ്ഞൻ ഇൻക്യുബേറ്ററുമായി വെറ്ററിനറി സർവകലാശാല
2 years, 8 months Ago
സ്മാര്‍ട്ഫോണ്‍ ക്യാമറ ഉപയോഗിച്ച് കോവിഡ് ടെസ്റ്റ് നടത്താം കണ്ടുപിടിത്തവുമായി ഗവേഷകര്‍
3 years, 2 months Ago
ഗൂഗിള്‍ ക്രോമില്‍ പുതിയ 'സേഫ് ബ്രൗസിങ്' എത്തുന്നു
3 years, 10 months Ago
ഫീച്ചര്‍ ഫോണിലൂടെയും യുപിഐ പണമിടപാട്: UPI 123PAY ആരംഭിച്ചു
3 years, 1 month Ago
ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് വലിയ ഭീഷണി
2 years, 11 months Ago
ഗഗന്യാന് പദ്ധതി; എന്‍ജിന്റെ ഹോട്ട് ടെസ്റ്റ് വിജയകരമെന്ന് റിപ്പോര്‍ട്ട്
3 years, 8 months Ago
Comments