Wednesday, Aug. 20, 2025 Thiruvananthapuram

സാങ്കേതിക സർവകലാശാല പരീക്ഷകൾ ഓൺലൈനിൽ

banner

4 years, 2 months Ago | 523 Views

എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ എല്ലാ കോഴ്സുകളുടെയും അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈനായി ജൂൺ 22 മുതൽ 30 വരെ നടത്തും. ഇതുസംബന്ധിച്ച സിൻഡിക്കേറ്റ് അക്കാഡമിക്, പരീക്ഷാ ഉപസമിതികളുടെ നിർദ്ദേശം വൈസ് ചാൻസലർ അംഗീകരിച്ചു.

വിദ്യാർത്ഥികൾക്ക് വീടുകളിലിരുന്ന് പരീക്ഷ എഴുതാം. പരീക്ഷാ നടത്തിപ്പിനെ സംബന്ധിച്ച വിശദമായ മാർഗരേഖകൾ ഉടൻ പ്രസിദ്ധീകരിക്കും.

ജൂലായ് മൂന്നാംവാരത്തോടെ സർട്ടിഫിക്കറ്റുകളും ഗ്രേഡ് കാർഡുകളും ലഭ്യമാക്കുമെന്ന് വൈസ്ചാൻസലർ അറിയിച്ചു.

 



Read More in Education

Comments

Related Stories