പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയുന്ന ഓർ മത്സ്യങ്ങൾ കരയ്‌ക്കടിഞ്ഞു

3 years, 2 months Ago | 420 Views
ചില ജീവജാലങ്ങൾക്കു പ്രകൃതിയുടെ സ്വഭാവം മാറുന്നത് മുൻകൂട്ടി അറിയാനാകും. ഈ വിശ്വാസത്തിന് ശാസ്ത്രീയമായ അടിത്തറയൊന്നുമില്ലെങ്കിലും ചില ഉദാഹരണങ്ങൾ ഉണ്ട് . ആഴക്കടലിൽ മാത്രം കാണപ്പെടുന്ന ഓർ മത്സ്യങ്ങൾ അതിനുദാഹരണമാണ്.
ആഴക്കടലിൽ മാത്രം കാണപ്പെടുന്ന ഓർ മത്സ്യങ്ങൾ അപൂർവമായി മാത്രമേ തീരത്തെത്താറുള്ളൂ. എന്നാൽ കഴിഞ്ഞ ആഴ്ച ഫിലിപ്പീൻസിലെ ഓർമോകിൽ രണ്ട് ഓർമത്സ്യങ്ങൾ കടൽത്തീരത്തടിഞ്ഞു. കടലിൽ ഏകദേശം 1640 അടിയോളം തഴെയാണ് ഇവയുടെ വാസം. എന്തുകൊണ്ടാണ് ഇവ തീരത്തെന്നുന്നതെന്ന കാര്യം ഇപ്പോഴും നിഗൂഢമാണ്. കടൽക്ഷോഭം രൂക്ഷമാകുമ്പോൾ പരുക്കേറ്റാകാം ഇവ തീരത്ത് എത്തുന്നതെന്നാണ് നിഗമനം.
തീരദേശ ഗ്രാമമായ മാകാബഗിലാണ് ഓർമത്സ്യങ്ങളെ കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ ഇവയ്‌ക്ക് ജീവനുണ്ടായിരുന്നതായി മത്സ്യത്തൊഴിലാളിയായ കാമ്‌ലോൺ സർനോ പറഞ്ഞു . തീരത്തടിഞ്ഞ മത്സ്യങ്ങളിൽ ഒരെണ്ണത്തിന് 9 അടിയോളം നീളവും 20 കിലോയോളം ഭാരവുമുണ്ടായിരുന്നു.
മറ്റൊന്നിന് 8 അടിയോളം നീളവും 15 കിലോ ഭാരവുമുണ്ടായിരുന്നു. കണ്ടെത്തിയവ ഓർമത്സ്യക്കുഞ്ഞുങ്ങളാണെന്ന് ബ്യൂറോ ഓഫ് ഫിഷറീസ് ആൻഡ് അക്വാട്ടിക് റിസോഴ്സസ് ഡയറക്ടർ ജുവാൻ അൽബലാഡെജോ വിശദീകരിച്ചു. സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ കഴിയുന്ന കൂറ്റൻ മത്സ്യങ്ങളാണ് ഓർ മത്സ്യങ്ങൾ.
പാമ്പിനോടു സാമ്യമുള്ള കൂറ്റൻ ഓർ മത്സ്യങ്ങൾക്ക് ഇരുപത് അടിയിലധികം നീളമുണ്ട്. ആഴക്കടലിലാണ് ഇവയുടെ വാസം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 660 മുതൽ 3280 അടിവരെ ആഴത്തിലാണ് ഇവ കാണപ്പെടാറുള്ളത്. വെള്ളി നിറത്തിൽ തിളങ്ങുന്ന ശരീരവും ചുവപ്പു നിറത്തിലുള്ള ചിറകുമാണ് ഇവയ്‌ക്കുള്ളത്. ഭൂമിയിലെ നേരിയ ചലനങ്ങൾ പോലും മനസ്സിലാക്കാൻ കഴിവുള്ള ജീവികളാണ് ഓർ മത്സ്യങ്ങൾ.
2011ൽ ഫുകുഷിമയിലുണ്ടായ ഭൂകമ്പത്തിനു മുന്നോടിയായും ഒരു ഡസനോളം ഓർ മത്സ്യങ്ങൾ ജപ്പാൻ തീരത്തടിഞ്ഞിരുന്നു. അന്ന് പതിനയ്യായിരത്തിലധികം ആളുകൾക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്. അതുകൊണ്ട് ഇത്തവണയും ഏതെങ്കിലും ദുരന്തത്തിനു മുന്നോടിയായാണോ ഇവ എത്തിയതെന്ന ഭീതിയിലാണ് ജനങ്ങൾ.
Read More in Environment
Related Stories
ടോര്ച്ചിന് പകരം മേഘാലയയിലെ വനവാസികള്‍ ഉപയോഗിക്കുന്ന അത്ഭുത കൂണ്
3 years, 11 months Ago
സമുദ്രത്തിന്റെ ഓര്‍ക്കസ്ട്ര പുറത്തു വിട്ട് നാസ
2 years, 9 months Ago
നൂറുവര്‍ഷം മുമ്പ് വംശമറ്റുവെന്ന് കരുതിയ ഭീമന് ആമയെ ജീവനോടെ കണ്ടെത്തി
2 years, 10 months Ago
കുരുവി ഹൃദയം പ്രണയസാന്ദ്രം
4 years Ago
ലോകത്തെ ഏട്ടാമത്തെ അദ്ഭുതം; മസായിമാരയില്‍ മഹാദേശാടനത്തിന് തുടക്കമായി
2 years, 8 months Ago
Comments