കാതറിൻ റസൽ യുനിസെഫ് മേധാവിയാകും
4 years, 9 months Ago | 821 Views
കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന യു.എൻ ഏജൻസിയായ യുനിസെഫിന്റെ പുതിയ മേധാവിയായി കാതറിൻ റസലിനെ (60) നിയമിച്ചു. നിലവിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഉപദേഷ്ടാവും വൈറ്റ്ഹൗസിലെ പ്രസിഡൻഷ്യൽ പേഴ്സണലുമായി സേവനമനുഷ്ഠിച്ചു വരികയാണ് അഭിഭാഷകയായ റസൽ. യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഹെന്റിയെറ്റ ഫോർ വ്യക്തിപരമായ കാരണങ്ങൾ മൂലം രാജി വച്ച ഒഴിവിലേക്കാണ് റസലിനെ നിയമിച്ചത്.
ബറാക് ഒബാമ യു.എസ് പ്രസിഡന്റായിരുന്നപ്പോഴും റസൽ വൈറ്റ്ഹൗസിൽ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്.
Read More in World
Related Stories
യുഎഇയിലെ ഫെഡറല്‍ ഗവണ്മെന്റ് സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാന്‍ ഗ്രീന്‍ പാസ്
4 years, 9 months Ago
നൂറു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന മഹാമാരിയില്‍ മുങ്ങി ഓസ്ട്രേലിയ
5 years, 6 months Ago
ബ്രിട്ടനിൽ മേയർമാരായി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ വംശജരായ അമ്മയും മകനും
4 months, 1 week Ago
വിഷാദ രോഗത്തിനുള്ള ഫ്ലുവോക്സാമൈന്‍ കോവിഡ് ചികിത്സയില്‍ ഫലപ്രദമെന്ന് ശാസ്ത്രജ്ഞര്‍
4 years, 11 months Ago
Comments