Wednesday, Oct. 7, 2026 Thiruvananthapuram

15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിച്ച് യുഎഇ

banner

3 months Ago | 157 Views

പതിനഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് യുഎഇ നിരോധിച്ചു. കുട്ടികൾക്ക് സാമൂഹിക മാധ്യമങ്ങൾ ലഭിക്കാതിരിക്കാൻ സോഷ്യൽമീഡിയ പ്ലാറ്റ് ഫോം ഉടമകൾ നടപടി സ്വീകരിക്കണമെന്ന് മന്ത്രിസഭ നിർദ്ദേശിച്ചു. കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം വിലക്കുന്ന ആദ്യ ഗൾഫ് രാജ്യമാണ് യുഎഇ.
യുഎഇ മന്ത്രസഭാ യോഗത്തിന്റേതാണ് നിർണായക തീരുമാനം. 15 വയസ്സിൽ താഴെ പ്രായമുയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ആവശ്യമില്ല. ഈ പ്രായത്തിലുള്ളവർക്ക് സോഷ്യൽ മീഡിയ ലോഗ് ഇൻ ചെയ്യാൻ കഴിയരുത്. ഇതിനാവശ്യമായ നടപടികൾ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ഉടമകൾ സ്വീകരിക്കണം. 12 മാസത്തിനുള്ളിൽ ഇത്തരം നടപടി ക്രമങ്ങൾ പൂർത്തിയാക്കണമെന്നും യുഎഇ മന്ത്രിസഭായോഗം സോഷ്യൽ മീഡിയ ഉടമകളോട് നിർദ്ദേശിച്ചു.
 
കുട്ടികൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിക്കുന്ന ആദ്യ ഗൾഫ് രാജ്യമാണ് യുഎഇ. 2024-ലെ പഠനപ്രകാരം യുഎഇയിലെ  കുട്ടികൾ പ്രതിദിനം മൂന്ന് മണിക്കൂറെങ്കിലും സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നു എന്നാണ് കണക്ക്. ഇത് കുട്ടികളുടെ പഠനത്തെ ബാധിക്കുന്നുണ്ട്.
 
അനാവശ്യ ആശങ്ക, ശ്രദ്ധക്കുറവ്, സംസാരിക്കുന്നതിലുള്ള കാലതാമസം തുടങ്ങി പലവിധത്തിലുള്ള പ്രശ്നങ്ങൾ കുട്ടികളിൽ കണ്ടെത്തിയിരുന്നു. ബ്രിട്ടൻ, മലേഷ്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ കുട്ടികളിലെ സാമൂഹികമാധ്യമ ഉപയോഗം നിരോധിച്ചതും പഠനവിധേയമാക്കി. ഇതെല്ലാം വിലയിരുത്തിയാണ് യുഎഇ മന്ത്രിസഭയുടെ തീരുമാനം.

 

 
 
 



Read More in World

Comments

Related Stories