Wednesday, Oct. 7, 2026 Thiruvananthapuram

റോം നഗരത്തിന്റെ ഭരണസമിതിയില്‍ ഇനി മലയാളി വനിത

banner

4 years, 11 months Ago | 888 Views

റോം നഗരത്തിന്റെ ഭരണസമിതിയില്‍ ഇനി മലയാളി വനിത കൂടി. തെരേസ പുതൂരാണ് റോമില്‍ തിരഞ്ഞെടുപ്പിലൂടെ മുനിസിപ്പല്‍ കൗണ്‍സിലിലെത്തുന്നത്.

ഒരു ഇന്ത്യന്‍ വനിത ആദ്യമായാ ണ് മുനിസിപ്പല്‍ കൗണ്‍സിലിലെത്തുന്നത്.

കൊച്ചി സ്വദേശിയായ വക്കച്ചന്‍ ജോര്‍ജാണ് തെരേസയുടെ ഭര്‍ത്താവ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിരുന്നു തെരേസ. ഇറ്റാലിയന്‍ സ്വദേശികള്‍ക്ക് ബഹുഭൂരിപക്ഷമുള്ള മേഖലയില്‍നിന്നാണ് തെരേസ തിരഞ്ഞെടുക്കപ്പെട്ടത് എന്ന് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സില്‍ അംഗമായ സിബി മാണി കുമാരമംഗലം പറഞ്ഞു.

35 വര്‍ഷം മുമ്പ്  നഴ്സായി റോമിലെത്തിയ തെരേസ 15 വര്‍ഷമായി ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമാണ്. ആരോഗ്യരംഗത്തെ തെരേസയുടെ പ്രവര്‍ത്തനവും സാമൂഹിക ബന്ധങ്ങളും വിജയത്തിന് സഹായകമായെന്ന് തെരേസ പറയുന്നു. വെറോണിക്ക, ഡാനിയേല്‍ എന്നിവരാണ് ഇവരുടെ മക്കള്‍. എല്ലാ അവധിക്കാലത്തും തെരേസയും കുടുംബവും കൊച്ചിയില്‍ എത്താറുണ്ട്.



Read More in World

Comments