നാസയുടെ 4 ഗഗനചാരികൾ സ്പേസ് എക്സ് റോക്കറ്റിൽ രാജ്യാന്തര നിലയത്തിലേക്ക്
4 years, 5 months Ago | 725 Views
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് നാസയുടെ 4 യാത്രികരെ എത്തിക്കാനുള്ള സ്പേസ്എക്സിന്റെ ‘ക്രൂ4’ ദൗത്യം പുറപ്പെട്ടു. 2 പുരുഷൻമാരും 2 സ്ത്രീകളും അടങ്ങിയതാണ് യാത്രാസംഘം. ആദ്യമായാണ് നാസ തുല്യ എണ്ണം സ്ത്രീകളെയും പുരുഷൻമാരെയും വിടുന്നത്.
5 മാസങ്ങളിലധികം നിലയത്തിൽ ചെലവഴിക്കാൻ പോകുന്ന സംഘത്തിൽ ആഫ്രോ അമേരിക്കൻ വംശജയായ ജെസിക വാറ്റ്കിൻസും ഉൾപ്പെടുന്നു. സ്റ്റെഫനി വിൽസൻ എന്ന ആഫ്രോ അമേരിക്കൻ വനിത 42 ദിവസം ബഹിരാകാശത്തു ചെലവഴിച്ചതാണ് ഇതിനു മുൻപുള്ള റെക്കോർഡ്.
2 വർഷത്തിനിടെ നാസയ്ക്കായി 4 ദൗത്യങ്ങൾ സ്പേസ് എക്സ് നടത്തിയിട്ടുണ്ട്. കമ്പനി ഇതുവരെ 26 പേരെ ബഹിരാകാശത്തെത്തിച്ചു.
Read More in World
Related Stories
സൗരയൂഥത്തിലെ കൗതുകങ്ങള്‍ അന്വേഷിച്ച ആറുവയസുകാരന് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്
5 years, 5 months Ago
ചരിത്രത്തിലാദ്യം: പാകിസ്ഥാന് സുപ്രീം കോടതിയില്‍ വനിതാ ജഡ്ജി
4 years, 8 months Ago
യു.എ.ഇയിൽ ഇനി വിസയ്ക്ക് പകരം എമിറേറ്റ്സ് ഐ.ഡി
4 years, 5 months Ago
വനിതാ ശാക്തീകരണത്തിന് സമഗ്ര വികസനം
2 years, 4 months Ago
ബ്രിട്ടനിൽ മേയർമാരായി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ വംശജരായ അമ്മയും മകനും
4 months, 1 week Ago
ചരിത്രം കുറിച്ച് ചൈന; സുറോങ് റോവര്‍ വിജയകരമായി ചൊവ്വയില്‍ ഇറങ്ങി .
5 years, 4 months Ago
Comments