സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു; പങ്കിട്ട് മൂന്നുപേര്‍
4 years, 11 months Ago | 855 Views
സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ഡേവിഡ് കാര്‍ഡ്, ജോഷ്വ ആഗ്രിസ്റ്റ്, ഗ്യൂഡോ ഇമ്പന്‍സ് എന്നീ മൂന്നുപേര്‍ ചേര്‍ന്ന് പുരസ്കാരം പങ്കിട്ടു.
കനേഡിയന്‍ പൗരനായ ഡേവിഡ് കാര്‍ഡ് കാലിഫോര്‍ണിയ സര്‍വകലാശാല ഫാക്കല്‍റ്റിയാണ്. അമേരിക്കല്‍ പൗരനായ ജോഷ്വ ആഗ്രിസ്റ്റ് മസച്യൂനാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ഡച്ച് പൗരനായ ഗ്യൂഡോ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലുമാണ് സേവനം അനുഷ്ഠിക്കുന്നത്.
സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍സമ്മാനം ആദ്യകാലങ്ങളില്‍ ഇല്ലായിരുന്നു. 1968-ല്‍ സ്വീഡിഷ് ബാങ്കായ സ്വെന്റലഗ്സ് റിക്സ്ബാങ്ക് തങ്ങളുടെ 300ാം വാര്‍ഷികത്തില്‍ ആല്‍ഫ്രഡ് നൊബേലിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേരില്‍ സാമ്പത്തികശാസ്ത്രത്തിനുള്ള പുരസ്കാരം കൂടി ചേര്‍ക്കുകയായിരുന്നു. റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സാണ് സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിക്കുന്നത്.
Read More in World
Related Stories
കൊവിഡ് വാക്സിന് യജ്ഞത്തില്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സിംഗപ്പൂര്‍
5 years, 4 months Ago
ഇന്ന് ലോക കണ്ടല്‍ ദിനം: മറക്കരുത്, കാവലാണ് കണ്ടല്‍
5 years, 2 months Ago
അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്
4 years, 4 months Ago
മിസ് യൂണിവേഴ്സായി മെക്സിക്കൻ സുന്ദരി ആൻഡ്രിയ
5 years, 4 months Ago
മാസ്ക് നിര്‍ബന്ധമില്ല: കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ച് യു.കെ.
5 years, 2 months Ago
സി. ഒ.പി 26: ആഗോളതാപനം തടയാൻ ലോകരാജ്യങ്ങൾ ഗ്ലാസ്ഗോയിൽ
4 years, 11 months Ago
2024 - ൽ ആർട്ടിമിസ് 3 : ചന്ദ്രനിൽ വീണ്ടും മനുഷ്യൻ
5 years, 6 months Ago
Comments