മലബാര്‍-21 നാവികാഭ്യാസം: ക്വാഡ് സഖ്യത്തിനൊപ്പം ഇന്ത്യയുടെ പരിശീലനം
5 years, 1 month Ago | 669 Views
അമേരിക്കന്‍ തീരത്ത് നടക്കുന്ന മലബാര്‍-21 നാവികാഭ്യാസത്തില്‍ ഇന്ത്യന്‍ സേന പങ്കെടുക്കും. ക്വാഡ്സഖ്യത്തിലെ അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന് എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യന്‍ നാവികസേന തങ്ങളുടെ കരുത്തും പ്രകടിപ്പിക്കുക. അമേരിക്കയുടെ സമുദ്രമേഖലയിലാണ് ക്വാഡ് സഖ്യത്തിലെ നാല് രാജ്യങ്ങളും സംയുക്ത പരിശീലനം നടത്തുന്നത്. ഇന്ത്യക്കായി ഐ.എന്‍.എസ്.ശിവാലികും കാട്മട്ടുമാണ് പങ്കെടുക്കുന്നത്. ഇതിനൊപ്പം പി8ഐ വിമാനവും പരിശീലനത്തിലുണ്ട്.
അമേരിക്കന്‍ നാവികസേന, ജപ്പാന്റെ മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്സ്, റോയല്‍ ഓസ്ട്രേലിയന്‍ നേവി എന്നിവരാണ് ഇന്ത്യന്‍ നാവികസേനയ്ക്കൊപ്പം അണിനിരക്കുന്നത്. 1992ലാണ് മലബാര്‍ എന്ന പേരില്‍ ഇന്ത്യ-അമേരിക്ക സംയുക്ത നാവികാഭ്യാസം ആരംഭിച്ചത്. 2015ല്‍ ജപ്പാന് പങ്കാളിയായി. 2020ലാണ് ഓസ്ട്രേലിയന്‍ നാവികസേനയും മലബാറിന്റെ ഭാഗമായത്.
അത്യാധുനികമായ എല്ലാ ആയുധങ്ങളും സാങ്കേതിക വിദ്യയും പരീക്ഷിക്കപ്പെടും. നാവികരുടെ ക്ഷമതയും പരിശോധിക്കുന്ന നിരവധി പരിശീലനങ്ങളും സാഹസിക നീക്കങ്ങളും സമുദ്രത്തില്‍ നടക്കും. മിസൈല്‍ പരീക്ഷണങ്ങള്‍, പ്രതിരോധം, അന്തര്‍ വാഹിനി ആക്രമണവും പ്രതിരോധവും പരിശീലനങ്ങളുടെ ഭാഗമാണ്. മലബാര്‍ സൈനിക അഭ്യാസത്തിന്റെ 25-ാം വര്‍ഷമാണിത്. ചൈനയുടെ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പസഫിക്കിലെ കരുത്തായ ക്വാഡ് സഖ്യത്തിന്റെ സംയുക്ത നാവിക സേനാ അഭ്യാസം നിര്‍ണ്ണായകമാണ്.
Read More in World
Related Stories
ഗണിതം പഠിപ്പിച്ച് മുന്നേറി; യുഎസിൽ ഉന്നതസ്ഥാനത്ത് മലയാളിവനിത.
5 years, 5 months Ago
ആകാശഗംഗയുടെ കേന്ദ്രത്തിൽ അതിഭീമൻ തമോഗർത്തം ചിത്രം പുറത്ത്
4 years, 4 months Ago
വിഷാദ രോഗത്തിനുള്ള ഫ്ലുവോക്സാമൈന്‍ കോവിഡ് ചികിത്സയില്‍ ഫലപ്രദമെന്ന് ശാസ്ത്രജ്ഞര്‍
4 years, 11 months Ago
കുവൈറ്റ് ദേശീയ പതാക ഗിന്നസ് റെക്കോർഡിലേക്ക്
4 years, 7 months Ago
ജയിംസ് വെബ് മിഴിതുറന്നു, പ്രപഞ്ച രഹസ്യങ്ങളിലേക്ക്; ചിത്രങ്ങൾ പുറത്ത്
4 years, 2 months Ago
മിസ് യൂണിവേഴ്സായി മെക്സിക്കൻ സുന്ദരി ആൻഡ്രിയ
5 years, 4 months Ago
Comments