ഇന്ന് ജൂലൈ 11 ലോക ജനസംഖ്യ ദിനം
1 year, 11 months Ago | 689 Views
ഇന്ന് ജൂലൈ 11 ലോകജനസംഖ്യ ദിനം
എല്ലാവര്‍ഷവും ജൂലൈ 11 ലോക ജനസംഖ്യ ദിനമായാണ് ആചരിച്ചുവരുന്നത്. ആഗോള ജനസംഖ്യാ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും കുടുംബാസൂത്രണം, ലിംഗസമത്വം, പ്രത്യുല്പാദന ആരോഗ്യം എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനുമാണ് ഈ ദിനം പ്രാധാന്യം നല്‍കുന്നത്. ലോക ജനസംഖ്യ 500 കോടി കടന്ന അവസരത്തിൽ 1989 ലാണ് ലോകജനസംഖ്യാ ദിനം ആചരിക്കാൻ ഐക്യരാഷ്ട്രസഭ (യുഎൻ) തീരുമാനിച്ചത്.
“ടു ലീവ് നോ വൺ ബിഹൈൻഡ് : കൗണ്ട് എവരിവൺ (To Leave No One Behind, Count Everyone) എന്നതാണ് 2024 ലെ ജനസംഖ്യാ ദിന പ്രമേയം. കഴിഞ്ഞ 30 വർഷമായി, ജനസംഖ്യാ വിവരങ്ങൾ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രീതി മെച്ചപ്പെട്ടിട്ടുള്ളതായി യുഎൻ അധികൃതർ പറഞ്ഞു. ഇത് മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണവും അവകാശങ്ങളും എല്ലാവർക്കും നൽകുമെന്നും എന്നിരുന്നാലും, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ ഇപ്പോഴും പൊതു സമൂഹത്തിൽ നിന്നും അകന്നു നിൽക്കുന്നുവെന്നും യുഎൻ ചൂണ്ടിക്കാട്ടി
Read More in World
Related Stories
'ഹാർബർ' കഥാവശേഷനായി
5 years, 1 month Ago
മാസ്ക് നിര്‍ബന്ധമില്ല: കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ച് യു.കെ.
4 years, 11 months Ago
സനോഫി, ജിഎസ്കെ കോവിഡ് വാക്സിനുകൾ ഫലപ്രദമെന്ന് പഠനം
5 years, 1 month Ago
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം
5 years Ago
ജോക്കറിന്റെ രണ്ടാം ഭാഗം വരുന്നു
5 years, 1 month Ago
15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിച്ച് യുഎഇ
13 hours, 5 minutes Ago
Comments