ബ്രിട്ടനിൽ മേയർമാരായി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ വംശജരായ അമ്മയും മകനും
4 months, 2 weeks Ago | 117 Views
ഹരിയാനയിലെ റോഹ്തക്കിൽനിന്നു 2013-ൽ ബ്രിട്ടനിലേക്ക് കുടിയേറിയ ഒരു കുടുംബത്തിലെ അമ്മയും മകനും ഒരേസമയം യുകെയിലെ മേയർമാരായി തിരഞ്ഞെടുക്കപ്പെട്ട് അപൂർവ നേട്ടത്തിന് അർഹരായി. 23 വയസ്സുള്ള തുഷാർ കുമാർ എൽസ്ട്രീ ആൻഡ് ബോറെഹാംവുഡ് ടൗൺ കൗൺസിലിന്റെ (Elstree and Borehamwood Town Coun-cil) മേയറായി ചുമതലയേറ്റതോടെ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വംശജനായ മേയർ എന്ന ചരിത്രപരമായ നേട്ടവും കൈവരിച്ചു.
തൊട്ടടുത്ത ആഴ്ച, ഹെർട്സ്മിയർ ബറോ കൗൺസിലിന്റെ (Hertsmere Borough Council) പ്രഥമ ഇന്ത്യൻ വംശജയായ മേയറായാണ് തുഷാറിന്റെ മാതാവ് പർവീൺ റാണി തിരഞ്ഞെടുക്കപ്പെട്ടത്. മെയ് 13-ന് തുഷാർ മേയറായി തിരഞ്ഞെടുക്കപ്പെട്ടതായും മെയ് 20-ന് പർവീൺ മേയറായതായും തുഷാറിന്റെ പിതാവ് സുനിൽ ദഹിയ ഫോണിലൂടെ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
കോളേജ് പഠനകാലത്ത് തന്നെ കൗൺസിലറായി പ്രവർത്തിച്ചിരുന്ന തുഷാർ, ചെറുപ്പത്തിൽതന്നെ പൊതുസേവനത്തിൽ സജീവമായിരുന്നു. മാതൃഭാഷയായ ഹിന്ദി പഠിപ്പിക്കുന്നതിലും സാമൂഹിക പ്രവർത്തനങ്ങളിലും ഇരുവരും പുലർത്തിയ താത്പര്യം ഈ വിജയത്തിലേക്ക് നയിച്ചതായി കുടുംബം സാക്ഷ്യപ്പെടുത്തുന്നു.
ഹരിയാനയിലെ സോനിപതിലെ ഖാർഖോദയിലുള്ള റോഹ്ന ഗ്രാമത്തിലാണ് ഇവരുടെ തറവാട്. 2013-ൽ യുകെയിലേക്ക് മാറുന്നതിന് മുമ്പ് ഇവർ ദീർഘകാലം റോഹ്തക്കിലാണ് താമസിച്ചിരുന്നത്. തുഷാറിന് 10 വയസുള്ളപ്പോൾ, 2013-ൽ ഭാര്യയോടും രണ്ട് മക്കളോടും ഒപ്പം യുകെയിലേക്ക് മാറുമ്പോൾ പ്രത്യേക ലക്ഷ്യങ്ങളൊന്നും മുന്നിൽ ഉണ്ടായിരുന്നില്ല എന്ന് ബിസിനസ്സുകാരനായ ദഹിയ പറയുന്നു. ഒരേസമയം ഇന്ത്യൻ വംശജരായ അമ്മയും മകനും മേയർമാരാകുന്നത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More in World
Related Stories
എവര്ഗിവണ് ചലിച്ചു തുടങ്ങി
5 years, 6 months Ago
സ്ക്വാലസ് ഹിമ: കേരളത്തിൽ പുതിയ ഇനം സ്രാവുകളെ കണ്ടെത്തി
2 years, 3 months Ago
മേയ് 3 ലോക പത്രസ്വാതന്ത്ര്യ ദിനം
5 years, 5 months Ago
യുഎഇയിലെ ഫെഡറല് ഗവണ്മെന്റ് സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാന് ഗ്രീന് പാസ്
4 years, 9 months Ago
മനസ് വായിക്കും റോബോട്ട് ! പിന്നിൽ ചൈനീസ് ഗവേഷകർ
4 years, 8 months Ago
Comments