ഒരേ ഭൂമി ഒരേ ആരോഗ്യം : ജി 7 ഉച്ചകോടിയില്‍ മോദി
5 years, 3 months Ago | 585 Views
കൊവിഡെന്ന മഹാവിപത്തിനെതിരെ ലോകം ഒന്നിച്ചു പോരാടി ജയിക്കണമെന്ന ആഹ്വാനവുമായി ജി7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനായി 'ഒരേ ഭൂമി, ഒരേ ആരോഗ്യം' എന്ന നയമാണ് സ്വീകരിക്കേണ്ടതെന്ന് മോദി പ്രസ്താവിച്ചു. ബ്രിട്ടനില്‍ നടക്കുന്ന ഉച്ചകോടിയുടെ ഔട്ട്റീച്ച് സെഷനില്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ ട്രിപ്പ് കരാറില്‍ ഇളവ് നൽകണമെന്ന ഇന്ത്യയുടേയും ദക്ഷിണാഫ്രിക്കയുടേയും സംയുക്തനിര്ദേശത്തെ ജി-7 രാജ്യങ്ങള്‍ പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഇതു കൂടാതെ കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ലോകരാജ്യങ്ങളില്‍ നിന്ന് ലഭിച്ച പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും മോദി പറഞ്ഞു. ഉച്ചകോടിയില്‍ പ്രത്യേക ക്ഷണിതാവായ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്ന് രണ്ട് സെഷനുകളില്‍ കൂടി പ്രധാനമന്ത്രി സംസാരിക്കും.
Read More in World
Related Stories
വ്യാപാരവഴിയിൽ കപ്പൽ കുടുങ്ങി: ഈജിപ്തിലെ സൂയസ് കനാലില്‍ ഗതാഗതക്കുരുക്ക്.
5 years, 6 months Ago
മിസ് വേൾഡ് സിംഗപ്പൂരിൽ മലയാളിത്തിളക്കം: സെക്കൻഡ് പ്രിൻസസ് ആയി നിവേദ ജയശങ്കർ
4 years, 11 months Ago
ഭാവി പര്യവേക്ഷകർക്ക് അഭയം നൽകാൻ ചന്ദ്രനിൽ ആദ്യമായി ഗുഹ കണ്ടെത്തി ശാസ്ത്ര ലോകം.
2 years, 2 months Ago
വനിതാ ജീവനക്കാരെ ഉള്‍പ്പെടുത്തി സൗദിയുടെ ആദ്യ ആഭ്യന്തര വിമാനം പറന്നുയര്‍ന്നു
4 years, 4 months Ago
ബൂസ്റ്റർ ഡോസുകൾ നിർത്തിവെക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ
5 years, 2 months Ago
ഷുറോങ്ങില്നിന്നുള്ള ചൊവ്വ ദൃശ്യങ്ങളുമായി ചൈന
5 years, 3 months Ago
ഗാസയിൽ വെടിനിർത്തലിന് ഇസ്രയേലും ഹമാസും തമ്മിൽ ധാരണ
5 years, 4 months Ago
Comments