അബുദാബിയിൽ ഏറ്റവും വലിയ സൗരോര്‍ജ കാര്‍ പാര്‍ക്കിങ്ങിന്റെ നിര്‍മാണം പൂര്‍ത്തിയായി
5 years, 4 months Ago | 583 Views
അബുദാബിയിൽ ഏറ്റവും വലിയ സൗരോര്‍ജ കാര്‍ പാര്‍ക്കിങ്ങിന്റെ നിര്‍മാണം പൂര്‍ത്തിയായി.പ്രതിവര്‍ഷം 5,300 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കുറയ്ക്കാവുന്ന പദ്ധതിയാണിതെന്ന് അബുദാബി വിമാനത്താവളവും സൗരോര്‍ജ പദ്ധതിക്കു നേതൃത്വം നല്കുന്ന മസ്ദറും വ്യക്തമാക്കി.
വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കിങ് ഏരിയയിലെ ഷേഡിങ്ങില് മൂന്ന് മെഗാവാട്ട് സോളാര്‍ ഫോട്ടോവോള്ട്ടെക്ക് (പി.വി) സ്ഥാപിച്ച് 7,542 സോളാര്‍ പാനലുകള്‍ വഴി വൈദ്യുതി ഉല്പാദിപ്പിക്കാനാണ് പദ്ധതി. നെറ്റ്-സീറോ ഡെവലപ്മെന്റിനു കീഴില്‍ വിമാനത്താവളത്തിലെ മിഡ്ഫീല്‍ഡ് ടെര്‍മിനലിന്റെ രൂപകല്പനയും നിര്‍മാണവും മികച്ച രീതിയിലാണ് നടപ്പാക്കിയത്. ഇരട്ട ഗ്ലേസിങ്, കാര്യക്ഷമമായ ലൈറ്റിങ്, പരിസ്ഥിതി സൗഹൃദ നയങ്ങള്‍ എന്നിവ വഴി ഊര്‍ജ ഉപയോഗം കുറയ്ക്കാൻ കഴിഞ്ഞു.
Read More in World
Related Stories
മാസ്ക് നിര്‍ബന്ധമില്ല: കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ച് യു.കെ.
5 years, 2 months Ago
ചരിത്രം കുറിച്ച് ചൈന; സുറോങ് റോവര്‍ വിജയകരമായി ചൊവ്വയില്‍ ഇറങ്ങി .
5 years, 4 months Ago
റോം നഗരത്തിന്റെ ഭരണസമിതിയില്‍ ഇനി മലയാളി വനിത
4 years, 11 months Ago
അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്
4 years, 4 months Ago
ചന്ദ്രനിലെ മണ്ണിൽ വിത്തുകൾ മുളച്ചു
4 years, 4 months Ago
Comments