Thursday, June 19, 2025 Thiruvananthapuram

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെയും പടികടന്ന് ദേവ്ദത്ത്

banner

1 year, 4 months Ago | 250 Views

ടിനു യോഹന്നാനും എസ്. ശ്രീശാന്തിനും ശേഷം ക്രിക്കറ്റിന്റെ പരമ്പരാഗത ഫോർമാറ്റില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്യുന്ന മലയാളിയാവുകയാണ് ദേവ്ദത്ത് പടിക്കല്‍.

 

2021ല്‍ ട്വന്റി20യിലൂടെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ദേവിന് രണ്ടു മത്സരങ്ങളില്‍ മാത്രമാണ് ഇറങ്ങാനായത്. രണ്ടര വർഷത്തിലധികം വീണ്ടും കാത്തിരുന്ന് ടെസ്റ്റ് ടീമിലേക്കും വിളിയെത്തി. മലപ്പുറം എടപ്പാള്‍ സ്വദേശിയായ ദേവ്ദത്ത് കർണാടകയുടെ താരമാണ്.

 

 

രഞ്ജി ട്രോഫിക്കൊപ്പം ഇന്ത്യൻ എ ടീമിനായും പുറത്തെടുത്ത മികവാണ് ടെസ്റ്റ് സംഘത്തില്‍ ഇടം നേടിക്കൊടുത്തത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 സീസണില്‍ ലഖ്നോ സൂപ്പർ ജ‍‍യന്റ്സിന്റെ മുൻനിര ബാറ്ററായി ഇറങ്ങാനൊരുങ്ങുന്നതിനിടെയാണ് 23കാരന് പുതിയ നിയോഗം.



Read More in Sports

Comments