Sunday, Sept. 20, 2026 Thiruvananthapuram

13-ാം വയസില്‍ ഒളിംപിക്സ് സ്വര്‍ണം.! ലോകത്തെ അതിശയിപ്പിച്ച്‌ രണ്ടു കൗമാരക്കാരികള്‍

banner

5 years, 1 month Ago | 520 Views

ലോകത്തെ മുഴുവന്‍ വിസ്മയിപ്പിച്ച്‌ ഒളിംപിക്സില്‍ സ്വര്‍ണവും വെള്ളിയും നേടിയ രണ്ട് 13 വയസ്സുകാരാണ് ഇപ്പോള്‍ ടോക്കിയോ ഒളിംപിക്സിലെ താരങ്ങള്‍.  സ്കേറ്റ് ബോര്‍ഡിങ്ങ് വനിതാ വിഭാഗത്തിലാണ് വിസ്മയം സൃഷ്ടിച്ച്‌ രണ്ട് കുട്ടിത്താരങ്ങള്‍ സ്വര്‍ണവും വെള്ളിയും നേടിയത്.  വെങ്കലം നേടിയതും കൗമാരക്കാരിയാണെങ്കിലും പ്രായം 16 വയസായിരുന്നു. ജപ്പാന്‍ സ്വദേശിയായ മോമിജി നിഷിയ ആണ് സ്വര്‍ണം നേടിയ പതിമൂന്നുകാരി.  രണ്ടാം സ്ഥാനത്തെത്തി വെള്ളി നേടിയത് റെയ്സ ലീല്‍ എന്ന പതിമൂന്നുകാരി ബ്രസീല്‍ സ്വദേശിയാണ്.



Read More in Sports

Comments