Monday, Aug. 24, 2026 Thiruvananthapuram

24 വർഷത്തെ കാത്തിരിപ്പ്; അകമ്പടിയായി നൂറിലേറെ ചുവന്ന കാറുകൾ, തുർക്കി ടീമിന് ഗംഭീര യാത്രയയപ്പ്

banner

1 month, 3 weeks Ago | 33 Views

24 വർഷത്തെ കാത്തിരിപ്പിനു ശേഷം ഫുട്‌ബോൾ ലോകകപ്പിന് യോഗ്യത നേടിയ തുർക്കി ടീമിന് ലഭിച്ച ഗംഭീര യാത്രയയപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസമാണ് ലോകകപ്പിനായി തുർക്കി ഫുട്‌ബോൾ ടീം യുഎസിലേക്ക് യാത്ര തിരിച്ചത്.
 
ഇസ്താംബൂളിലെ പരിശീലന സ്ഥലത്തു നിന്ന് വിമാനത്താവളത്തിലേക്കായിരുന്നു യാത്ര. ടീം അംഗങ്ങൾക്ക് വിമാനത്താവളത്തിലേക്ക് ഗംഭീര കാർ പരേഡാണ് സംഘടിപ്പിക്കപ്പെട്ടത്. തുർക്കിഷ് ഫുട്‌ബോൾ ഫെഡറേഷനും തുർക്കിയിലെ പ്രമുഖ കാർ നിർമാതാക്കളും സംയുക്തമായാണ് ഈ യാത്രയയപ്പ് ഒരുക്കിയത്.
 
നൂറിലേറെ കാറുകളാണ് തുർക്കി ടീം ബസിന് അകമ്പടിയായി വിമാനത്താവളം വരെ സഞ്ചരിച്ചത്. ചുവന്ന നിറത്തിലായിരുന്നു ടീം ബസ്. അകമ്പടിക്കെത്തിയ കാറുകളിൽ ഭൂരിപക്ഷവും ചുവന്ന നിറത്തിൽ തന്നെ. എല്ലാ വാഹനങ്ങളിലും തുർക്കി ദേശീയ പതാക ആലേഖനം ചെയ്തിരുന്നു.  മാത്രമല്ല ആരാധകർ ഇരുചക്ര വാഹനങ്ങളിലും മറ്റുമായി ഈ വമ്പൻ ഘോഷയാത്രയുടെ ഭാഗമായി.
 
2002-ലെ ലോകകപ്പിൽ സെമി ഫൈനലിലെത്തിയ തുർക്കി വെങ്കല മെഡൽ നേടുകയും ചെയ്തിരുന്നു. ലോകകപ്പിൽ യുഎസ്എ, ഓസ്ട്രേലിയ, പാരഗ്വായ് എന്നിവരടങ്ങുന്ന ഗ്രൂപ്പ് ഡിയിലാണ് തുർക്കി മത്സരിക്കുന്നത്.



Read More in Sports

Comments

Related Stories