കാല്പന്തുകൊണ്ട് മനംകവര്‍ന്ന് 10 വയസ്സുകാരന്
5 years, 2 months Ago | 446 Views
കാല്പന്തുകൊണ്ട് ഫുട്ബോൾ പ്രേമികളുടെ മനംകവരുകയാണ് 10 വയസ്സുകാരനായ മുഹമ്മദ് നെഹ്യാന്. കാലില്‍ പന്തെത്തിയാല്‍ നിലംതൊടാതെ 200 തവണയെങ്കിലും മുഹമ്മദ് നെഹ്യാന് ജഗ്ലിങ്ങിലൂടെ വിസ്മയിപ്പിക്കും. പിതാവ് കളരിക്കല്‍ നൗഷാദിന്റെ ഫുട്ബോൾ ഭ്രമമാണ് മകനെ കാല്പന്ത് കളിയിലേക്ക് ആകര്‍ഷിച്ചത്.
നാലു മാസം പത്തമ്പാട് സോക്കര്‍ സിറ്റിയില്‍ നെഹ്യാന് പരിശീലനത്തില്‍ പങ്കെടുത്തിരുന്നു. കോവിഡ് മൂലം സോക്കര്‍ സിറ്റിയിലെ പരിശീലനം മുടങ്ങിയെങ്കിലും പിതാവിന്റെയും വീട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണ സഹായകമായി. കുട്ടിക്കാലം മുതല്‍ ഫുട്ബാളിനോട് അതീവ തല്പരനാണ് കാല്പന്ത് കളിയിലെ ഈ കൊച്ചു പ്രതിഭാശാലി.
അറിയപ്പെടുന്ന ഫുട്ബോൾ താരമാകാനാണ് പോര്‍ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കടുത്ത ആരാധകനായ നെഹ്യാന്റെ ആഗ്രഹം. തിരൂര്‍ എം.ഇ.എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് നെഹ്യാന്.
Read More in Sports
Related Stories
ടോക്യോ ഒളിമ്പിക്സ് ; ചരിത്രത്തില്‍ ആദ്യ ഒളിമ്പിക് സ്വര്‍ണം സ്വന്തമാക്കി ബര്‍മുഡ
5 years, 1 month Ago
ടെന്നിസ് താരം സാനിയ മിർസ വിരമിക്കുന്നു;
4 years, 8 months Ago
യൂറോ കപ്പ് ഉദ്ഘാടന മത്സരത്തില്‍ ഇറ്റലിക്ക് തകര്‍പ്പന്‍ ജയം
5 years, 3 months Ago
ആദ്യ ജയം; ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യന്‍ വനിത ഹോക്കി ടീം
5 years, 1 month Ago
ഐപിഎല്ലിനോട് ബ്രേക്ക് പറഞ്ഞ് ഗെയില്‍
4 years, 11 months Ago
റൊണാൾഡോ ഊരിയെറിഞ്ഞ ആംബാൻഡ് ലേലത്തിന്; പിഞ്ചുകുഞ്ഞിന്റെ ചികിത്സ ലക്ഷ്യം
5 years, 5 months Ago
Comments