Saturday, July 12, 2025 Thiruvananthapuram

ലോക പാരാ അത്ലറ്റിക്സ്; സുമിത് ആന്റിലിന് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം

banner

1 year, 1 month Ago | 244 Views

ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സുമിത് ആന്റിലിന് എഫ്64 ജാവലിന്‍ ത്രോയില്‍ സ്വര്‍ണം. ടോക്യോ പാരാലിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ നേടിയ താരം 69.50 മീറ്റര്‍ എറിഞ്ഞാണ് ജപ്പാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമണിഞ്ഞത്.

 

ഇതേ ഇനത്തില്‍ 60.41 മീറ്റര്‍ ദൂരമെറിഞ്ഞ് ഇന്ത്യയുടെ തന്നെ മറ്റൊരു താരമായ സന്ദീപ് വെങ്കലം നേടി. ടി63 ഹൈജംപില്‍ തങ്കവേലു മാരിയപ്പനും സ്വര്‍ണമുണ്ട്. ടോക്യോ പാരാലിമ്പിക്സില്‍ വെള്ളി നേടിയ തങ്കവേലു 1.88 മീറ്റര്‍ ഉയരത്തില്‍ ചാടിയാണ് സ്വര്‍ണം നേടിയത്. 

 

നേരത്തേ വനിതകളുടെ എഫ്51 ക്ലബ് ത്രോയില്‍ ഇന്ത്യയുടെ ഏകതാ ഭയാന്‍ മികവ് പുലര്‍ത്തിയിരുന്നു. 20.12 മീറ്റര്‍ എന്ന സീസണിലെ ഏറ്റവും മികച്ച ദൂരമെറിഞ്ഞ് സ്വര്‍ണം കരസ്ഥമാക്കുകയായിരുന്നു. ഇതേ ഇനത്തില്‍ 14.56 മീറ്റര്‍ ദൂരമെറിഞ്ഞ് സഹതാരം കാശിഷ് ലക്ര വെള്ളി നേടി. 



Read More in Sports

Comments