Tuesday, July 15, 2025 Thiruvananthapuram

കേരള ഒളിംപിക് ഗെയിംസ് മേയ് 1 മുതൽ; മുഖ്യവേദി തിരുവനന്തപുരം.

banner

3 years, 5 months Ago | 304 Views

കോവിഡ് വ്യാപന സാഹചര്യത്തിൽ മാറ്റിവച്ച കേരള ഒളിംപിക് ഗെയിംസ് മേയ് 1 മുതൽ 10 വരെ നടത്താൻ കേരള ഒളിംപിക്  അസോസിയേഷൻ തീരുമാനിച്ചു. മുഖ്യവേദി തിരുവനന്തപുരമാണെങ്കിലും ഹോക്കി കൊല്ലത്തും ഫുട്ബോൾ എറണാകുളത്തും വോളിബോൾ കോഴിക്കോട്ടുമാകും സംഘടിപ്പിക്കുകയെന്ന് സംസ്ഥാന പ്രസിഡന്റ് വി.സുനിൽ കുമാറും സെക്രട്ടറി ജനറൽ എസ്.രാജീവും അറിയിച്ചു. 24 ഇനങ്ങളിലാണു മത്സരം. ജില്ലാ മത്സരങ്ങൾ പൂർത്തിയായി.

മേളയുടെ ഭാഗമായി ഒളിംപിക് എക്സ്പോ ഏപ്രിൽ 29ന് കനകക്കുന്നിൽ ആരംഭിക്കും.  മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. കേരള ഒളിംപിക് ഗെയിംസ് രക്ഷാധികാരി കൂടിയായ നടൻ മോഹൻലാൽ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ടോക്കിയോ ഒളിംപിക്സിലെ മെഡൽ ജേതാക്കളെ ആദരിക്കും. സ്പോർട്സ് ഫോട്ടോ വണ്ടി പര്യടനം ഏപ്രിൽ 16ന് പി.ടി.ഉഷയുടെ നാടായ പയ്യോളിയിൽ നിന്ന് ആരംഭിച്ച് 28 ന് തിരുവനന്തപുരത്തു സമാപിക്കും.



Read More in Sports

Comments

Related Stories