ആദ്യ ജയം; ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യന്‍ വനിത ഹോക്കി ടീം
5 years, 3 months Ago | 509 Views
ടോക്യോ ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ആദ്യ ജയം. നിര്‍ണായക മത്സരത്തില്‍ അയര്‍ലന്‍ഡിനെ ഏകപക്ഷീയമായ ഒരുഗോളിന് തോല്പിച്ചാണ് ഇന്ത്യ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തിയത്. 57ാം മിനിറ്റില്‍ നവനീതാണ് ഇന്ത്യയുടെ ഏക ഗോള്‍ നേടിയത്.
ജയത്തോടെ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്ന ഇന്ത്യക്ക് ഒരു ജയം കൂടി അനിവാര്യമാണ്. കളിച്ച നാല് മത്സരങ്ങളും തോറ്റ ദക്ഷിണാഫ്രിക്കയാണ് നാളെ ഇന്ത്യയുടെ എതിരാളി.
നാല് മത്സരങ്ങളില്‍ നിന്ന് നാലും ജയിച്ച നെതര്‍ലന്‍ഡ്സും ജര്‍മനിയും ക്വാര്‍ട്ടറിലെത്തി. നാല് കളികളില്‍ നിന്ന് ആറ് പോയിന്റുള്ള ബ്രിട്ടന്, മൂന്ന് പോയിന്റുകള്‍ വീതമുള്ള ഇന്ത്യ, അയര്‍ലന്‍ഡ് എന്നീ ടീമുകളാണ് ശേഷിക്കുന്ന ക്വാര്‍ട്ടര്‍ ബെര്‍ത്തുകള്‍ക്കായി പോരാടുന്നത്. ആദ്യ നാല് സ്ഥാനക്കാരാണ് ക്വാര്‍ട്ടറിലെത്തുക.
Read More in Sports
Related Stories
ഹോക്കിയില്‍ ചരിത്രനേട്ടം സ്വന്തമാക്കി വന്ദന കതാരിയ
5 years, 3 months Ago
ഐപിഎല്‍ മാര്‍ച്ച് 26ന് മുതൽ; ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു
4 years, 8 months Ago
വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അമേരിക്കന്‍ താരത്തിന് ലോക റെക്കോഡ്
5 years, 3 months Ago
ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ
4 years, 11 months Ago
ഡിസ്ക് ത്രോയില്‍ കമല്‍പ്രീത് കൗര്‍ ഫൈനലില്‍
5 years, 3 months Ago
വാസ്ക്വസിന്റെ ലോങ് റേഞ്ചര്‍ ചെന്ന് കയറിയത് റെക്കോഡിലേക്ക്
4 years, 9 months Ago
Comments