മേരി കോമിന് വിജയത്തുടക്കം
5 years Ago | 466 Views
ഒളിംപിക്സില്‍ ഇന്ത്യയുടെ ബോക്സിങ് ഇതിഹാസം മേരി കോമിന് വിജയത്തുടക്കം. വനിതകളുടെ ഫ്ളൈവെയ്റ്റ് വിഭാഗത്തില്‍ ഡൊമനിക്കന്‍ റിപബ്ലിക്കിന്റെ മിഗ്വെലിന ഹെര്‍ണാണ്ടസ് ഗ്രാസ്യയെ തോല്പിച്ച് മേരികോം പ്രീക്വാര്‍ട്ടറില്‍ കടന്നു. 4-1 നായിരുന്നു ആറു തവണ ലോക ചാംപ്യനായ മേരി കോമിന്റെ വിജയം. തന്നേക്കാള്‍ 15 വയസ് കുറവുള്ള താരത്തെയാണ് മേരികോം പരാജയപ്പെടുത്തിയത്. തുടക്കം മുതല്‍തന്നെ മത്സരത്തില്‍ ആധിപത്യം നേടിയ മേരി കോം ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളി നേരിട്ടില്ല. കൊളംബിയയുടെ വലന്‍സിയയാണ് അടുത്ത റൗണ്ടില്‍ മേരികോമിന്റെ എതിരാളി. 2012 ലണ്ടന്‍ ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവാണ് മേരി കോം.
Read More in Sports
Related Stories
ബാലണ്‍ ഡി ഓര് പുരസ്കാരം ലയണല്‍ മെസ്സിക്ക്; നേട്ടം ഏഴാം തവണ
4 years, 8 months Ago
പിങ്ക് ബോള്‍ ടെസ്റ്റില്‍ സെഞ്ചുറി; ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥാന.
4 years, 10 months Ago
ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ
4 years, 8 months Ago
ചരിത്രമെഴുതി എമ്മ റഡുകാനോ
4 years, 11 months Ago
2022 ട്വന്റി 20 ലോകകപ്പ് മത്സരക്രമം ജനുവരി 21 ന് പുറത്തുവിടും.
4 years, 8 months Ago
Comments