രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ തക്കാളി
.jpg)
3 years, 8 months Ago | 336 Views
പ്രമേഹം പോലെതന്നെ ലോകമെമ്പാടുമുള്ളവരെ ആശങ്കയിലാക്കുന്നതാണ് രക്തസമ്മര്‍ദ്ദവും. ഈ രോഗാവസ്ഥ പല തരത്തിലുള്ള പ്രായക്കാരെയും ബാധിക്കുന്നു. രക്തസമ്മര്‍ദ്ദത്തെ ചികിത്സിച്ചു നീക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും, ഈ അവസ്ഥയെ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നത് ധമനിയിലൂടെ ഒഴുകുന്ന രക്തത്തിന്റെ ശക്തി വളരെ കൂടുന്ന അവസ്ഥയാണ്. ഇത് രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും രക്തക്കുഴലുകളില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരിക്കലും ഒരു മോശം ജീവിതശൈലിയോ അനാരോഗ്യകരമായ ഭക്ഷണരീതികളോ പിന്തുടരാന് പാടില്ല. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നതില്‍ തക്കാളിയുടെ പങ്ക് വലുതാണ്. 100 ഗ്രാം തക്കാളിയില്‍ 237 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. സോഡിയത്തിന്റെ ദോഷഫലങ്ങള്‍ നീക്കാന്‍ പൊട്ടാസ്യം സഹായിക്കുന്നു. നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ, ഉയര്‍ന്ന ബിപി ഉള്ളവര്‍ പലപ്പോഴും ഉപ്പ് അഥവാ സോഡിയം കുറയ്ക്കാന്‍ നിര്‍ദ്ദേശിക്കപ്പെടുന്നു. കാരണം അമിതമായ സോഡിയം ശരീരത്തിലെ ജല സന്തുലിതാവസ്ഥയെ മറികടക്കുന്നു, ഇത് രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം ചെലുത്തും.
Read More in Health
Related Stories
ദേശാടനക്കിളി കരയാറില്ല: പക്ഷിപ്പനി - കരുത്തും കരുതലും
4 years, 1 month Ago
വാഹനത്തിലിരുന്നും വാക്സിന്, ഡ്രൈവ് ത്രൂ വാക്സിനേഷന് തുടക്കം കുറിച്ച് സംസ്ഥാനം
3 years, 7 months Ago
കണ്ണ്
3 years Ago
കോവാക്സിന് ബ്രിട്ടന്റെ അംഗീകാരം ; വാക്സിന് എടുത്തവര്‍ക്ക് ക്വാറന്റൈനില്ല.
3 years, 5 months Ago
വീടുകളില്‍ സൗജന്യമായി ഡയാലിസിസ് ചെയ്യുന്ന പദ്ധതിക്ക് തുടക്കം
3 years, 2 months Ago
കോവിഡ് ലക്ഷണമില്ലാത്തവര്‍ 7 ദിവസത്തിനുശേഷം ജോലിക്കെത്തണം
3 years, 6 months Ago
മുലയൂട്ടുന്ന അമ്മമാർക്ക് കോവിഡ് വാക്സീൻ സുരക്ഷിതം
3 years, 9 months Ago
Comments