Thursday, April 10, 2025 Thiruvananthapuram

ഓട്‌സ് കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന മസാല ദോശ

banner

3 years, 8 months Ago | 400 Views

ആവശ്യമുള്ള സാധനങ്ങള്‍:  

1. ഓട്‌സ് : 1/2 കപ്പ്  

2. തൈര് : 1/2 കപ്പ് 

3. എണ്ണ: 1 ടിസ്പൂണ്‍ 

4. കടുക്: 1/2 ടിസ്പൂണ്‍ 

5. ചെറുപയര്‍ പരിപ്പ്: 1/2 ടിസ്പൂണ്‍ 

6. സവാള : 1 

7. പച്ചമുളക് :3. 

8. ഇഞ്ചി : ഒരു ചെറിയ കഷണം 

9. ഉരുളക്കിഴങ്ങ്  പുഴുങ്ങിയത്: 3 

10. കാരറ്റ് പുഴുങ്ങിയത്: 1. 

11. നെയ്യ്: 1 ടിസ്പൂണ്‍ 

12. ഉപ്പ്: ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

ഓട്‌സ് വറുത്തു പൊടിക്കുക. ഇതിലേക്ക് തൈര് ചേര്‍ത്ത് കൊടുക്കാം. ദോശമാവ് പരുവത്തില്‍ വെള്ളം ചേര്‍ത്ത് മിക്‌സ് ചെയ്യുക. 

പാനില്‍ എണ്ണയൊഴിച്ച് കടുകും പരിപ്പും പൊട്ടിച്ച് 6 മുതല്‍ 8 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് വഴറ്റി, കിഴങ്ങ്, കാരറ്റ് ചേര്‍ത്ത് ഒന്ന് മൂടിവെച്ച് മൂടിവെച്ച് മസാല തയ്യാറാക്കുക. അതിലേക്ക് 1 ടിസ്പുണ്‍  നെയ്യും, കറിവേപ്പിലയും കൂടി ചേര്‍ത്ത് കൊടുക്കുക. മസാല റെഡി. 

സാധാരണ മസാല ദോശ ഉണ്ടാക്കുന്ന പോലെ തന്നെ ദോശ പരത്തി മസാല സ്റ്റഫ് ചെയ്ത് ചൂടോടെ ചുട്ടെടുക്കുക.



Read More in Recipes

Comments