മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി പരമ്പര സ്വന്തമാക്കി ശ്രീലങ്ക
.jpg)
3 years, 7 months Ago | 304 Views
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ആതിഥേയരായ ശ്രീലങ്ക. മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ 78 റൺസിന് തകർത്താണ് ശ്രീലങ്ക മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിനപരമ്പര സ്വന്തമാക്കിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് മികച്ച സ്കോർ കണ്ടെത്താനായില്ല. നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ വെറും 203 റൺസ് മാത്രമാണ് ശ്രീലങ്ക നേടിയത്. 47 റൺസെടുത്ത ചരിത് അസലങ്കയും 31 റൺസ് നേടിയ ധനഞ്ജയ ഡി സിൽവയും 29 റൺസെടുത്ത ചമീരയുമാണ് ശ്രീലങ്കൻ ഇന്നിങ്സ് 200 കടത്തിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ തബ്റൈസ് ഷംസി, ജോർജ് ലിൻഡെ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
204 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ നിലംപതിച്ചു. 30 ഓവറിൽ വെറും 125 റൺസിന് ടീം ഓൾ ഔട്ടായി. 22 റൺസെടുത്ത ഹെയ്ന്റിച്ച് ക്ലാസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ശ്രീലങ്കയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ച മഹീഷ് തീക്ഷണ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ചമീര, ഹസരംഗ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
ഈ വിജയത്തോടെ പരമ്പര ശ്രീലങ്ക 2-1 ന് സ്വന്തമാക്കി. 29 റൺസെടുക്കുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ചമീരയാണ് മത്സരത്തിലെ താരം. ശ്രീലങ്കയുടെ തന്നെ ചരിത് അസലങ്ക പരമ്പരയുടെ താരമായി തെരെഞ്ഞെടുക്കപ്പെട്ടു.
Read More in Sports
Related Stories
ഫെന്‍സിങില്‍ അഭിമാനമായി അഖില; ഇനി ദേശീയ പരിശീലക
3 years, 3 months Ago
വാസ്ക്വസിന്റെ ലോങ് റേഞ്ചര്‍ ചെന്ന് കയറിയത് റെക്കോഡിലേക്ക്
3 years, 2 months Ago
കടല്‍ കടന്നെത്തി മീറ്റ് റെക്കോഡുമായി മടക്കം
3 years, 3 months Ago
മേരി കോമിന് വിജയത്തുടക്കം
3 years, 8 months Ago
ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍, മീരാഭായി ചാനുവിന് വെള്ളി
3 years, 8 months Ago
ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം പ്രഖ്യാപിച്ചു
3 years, 10 months Ago
Comments