തണ്ണിമത്തന്‍കുരു കളയല്ലേ; പോഷകഗുണങ്ങള്‍ ഏറെ

3 years, 10 months Ago | 355 Views
തണ്ണിമത്തന്റെ കുരു എല്ലാവരും കളയാറാണ് പതിവ്. എന്നാല്‍ പോഷകഗുണങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് തണ്ണിമത്തന്റെ കുരു.
തണ്ണിമത്തന് കുരു ഉണക്കി പൊടിച്ചത് ഫ്രൂട്ട് സാലഡ്, സാലഡ്, വിവിധ സൂപ്പുകള്‍ എന്നിവയ്ക്കൊപ്പം കഴിക്കാവുന്നതാണ്. ഉണക്കിയെടുത്ത തണ്ണിമത്തന് കുരു നല്ല മയത്തില്‍ പൊടിച്ചു സൂക്ഷിച്ചാല്‍ ചായ, സ്മൂത്തീസ്, ഷേക്ക് തുടങ്ങിയവയ്ക്കൊപ്പം ചേര്‍ക്കാം. ഇനിമുതല്‍ തണ്ണിമത്തന് കുരു കളയണ്ട, ഉപയോഗിച്ചോളൂ...
ഇതില്‍ ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകള്‍, മഗ്നീഷ്യം, സിങ്ക്, ചെമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഒരു പിടി തണ്ണിമത്തന്റെ കുരുവില്‍ ഏകദേശം 21 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങള്‍ പ്രമേഹത്തിന്റെയും ഹൃദ്രോഗത്തിന്റെയും സാധ്യത കുറയ്ക്കുന്നു. മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ ഏറ്റവും നല്ല ഉറവിടമാണ് തണ്ണിമത്തന് കുരുക്കള്‍.
ശരീരത്തിന്റെ ഉപാപചയ പ്രക്രിയ ക്യത്യമാക്കാനും നാഡി, പേശി, ഹൃദയം എന്നിവയുടെ ആരോഗ്യകരമായ പ്രവര്‍ത്തനം നിലനിര്‍ത്താനും ഇത് ആവശ്യമാണ്. പക്ഷാഘാതം, ഹൃദയാഘാതം എന്നിവ കുറയ്ക്കുന്നതിനും എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി 9 എന്നീ പേരുകളിലും അറിയപ്പെടുന്ന ഫോളേറ്റ് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പ്രധാനമാണ്. ഫോളേറ്റിന്റെ കുറവ് പ്രസവ സമയത്ത് കുഞ്ഞിന്റെ ജനന വൈകല്യങ്ങള്‍ക്ക് കാരണമാകും എന്നതിനാല്‍ സാധാരണക്കാരേക്കാള്‍ കൂടുതല്‍ ഗര്‍ഭിണികള്‍ക്ക് ഇത് ആവശ്യമാണ്.
Read More in Health
Related Stories
ഒമിക്രോണ്‍ വകഭേദം കോവിഡ് മഹാമാരിയെ പുതിയ ഘട്ടത്തിലേക്ക് എത്തിച്ചു- ഡബ്ല്യൂ.എച്ച്.ഓ
3 years, 2 months Ago
പശുക്കൾക്കൊരു പ്രസവരക്ഷാ കഷായം
3 years, 7 months Ago
കുഞ്ഞുങ്ങളില്‍ ആര്.എസ്.വി. രോഗം; നടപടി തുടങ്ങി ആരോഗ്യവകുപ്പ്
3 years, 5 months Ago
ഇ സഞ്ജീവനി വഴി ഡോക്ടർ ടു ഡോക്ടർ സേവനങ്ങൾ
3 years, 4 months Ago
യെല്ലോ ഫംഗസ് എന്നാല്‍ എന്ത് ?
3 years, 10 months Ago
Comments