ആയിരം രൂപയിലധികമുള്ള വൈദ്യുതി ബിൽ ഓൺലൈൻ വഴി മാത്രം : വൈദ്യുതി ബോർഡ്
5 years, 4 months Ago | 532 Views
വൈദ്യുതി ബിൽ അടയ്ക്കാൻ ഓൺലൈൻ സംവിധാനം കർശനമായി നടപ്പാക്കാനൊരുങ്ങി വൈദ്യുതി ബോർഡ്. ആയിരം രൂപയിൽ കൂടുതലുള്ള വൈദ്യുതി ബില്ലിനാണ് ഓൺലൈൻ സംവിധാനം കർശനമായി നടപ്പിലാക്കുന്നത്.
ആദ്യ ഒന്നുരണ്ടുതവണ ബിൽ അടയ്ക്കാൻ അനുവദിക്കും എന്നാൽ ഈ തീരുമാനം പൂർണമായും നടപ്പാക്കുന്നതിന്റെ ഭാഗമായി ആയിരത്തിനു മുകളിലുള്ള തുക ക്യാഷ് കൗണ്ടർ വഴി സ്വീകരിക്കാൻ കഴിയാത്തവിധത്തിൽ സോഫ്റ്റ് വേയറിൽ മാറ്റം വരുത്താനാണ് വൈദ്യുതി വകുപ്പിന്റെ നീക്കം
പുതിയ തീരുമാനത്തിലൂടെ ഗാർഹികോപയോക്താക്കളിൽ വലിയൊരു വിഭാഗം വൈദ്യുതി ഓഫീസുകളിലേക്ക് എത്തുന്നത് തടയാൻ കഴിയും. കാഷ്യർമാരെ ഇതിനനുസരിച്ച് പുനർവിന്യസിക്കാനും ബോർഡ് നിർദേശിച്ചു. രണ്ടായിരത്തോളം വരുന്ന കാഷ്യർ തസ്തിക പകുതിയായി കുറയ്ക്കാൻ ഇതുവഴി സാധിക്കും.
Read More in Kerala
Related Stories
പകർച്ചവ്യാധി: സ്ഥിരം ഐസലേഷൻ വാർഡുകൾ സജ്ജമാക്കുന്നു
4 years, 7 months Ago
'കള്ളിലെ കള്ളം' കണ്ടെത്താന്‍ കുടുംബശ്രീയും
4 years, 2 months Ago
ഗുജറാത്തിലെ സ്കൂൾ മാതൃക പിന്തുടരാൻ കേരളം
4 years, 5 months Ago
മാസ്ക് ഉൾപ്പെടെ 15 കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില പുതുക്കി ആരോഗ്യ വകുപ്പ്
5 years, 4 months Ago
Comments