Friday, Aug. 1, 2025 Thiruvananthapuram

രാജ്യത്തിന്‍റെ അഭിമാനം; ഐഎന്‍എസ് വിക്രാന്ത് ഇന്ത്യന്‍ നാവിക സേനയ്ക്ക് കൈമാറി

banner

3 years Ago | 327 Views

രാജ്യത്തെ ആദ്യ തദ്ദേശ നിര്‍മിത വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് ഇന്ത്യന്‍ നാവിക സേനയ്ക്ക് കൈമാറി. കൊച്ചിന്‍ ഷിപ്പ്‌യാഡ് സിഎംഡി മധു എസ്. നായരില്‍നിന്ന് ഇന്ത്യന്‍ നാവിക സേനയ്ക്കു വേണ്ടി വിക്രാന്ത് കമാന്‍ഡിങ് ഓഫീസര്‍ വിദ്യാധര്‍ ഹാര്‍കെ ഔദ്യോഗിക രേഖകള്‍ സ്വീകരിച്ചു.

നാവിക സേനയിലേയും കൊച്ചിന്‍ കപ്പല്‍ശാലയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം. ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം ആദ്യ ആഴ്ച കമ്മിഷന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കപ്പലിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയാണ് ഓദ്യോഗിക കൈമാറ്റച്ചടങ്ങു നടന്നിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് കഴിഞ്ഞ മാസം വരെ നിരവധി പരീക്ഷണ യാത്രകളും വിക്രാന്ത് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. 1971ലെ ഇന്ത്യാ പാക്ക് യുദ്ധത്തില്‍ നിര്‍ണായക പങ്കു വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലിന്റെ പേരാണ് കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച കപ്പലിനും നല്‍കിയിരിക്കുന്നത്.



Read More in India

Comments