ചിക്കന് വാങ്ങുമ്പോള് ഇക്കാര്യം ശ്രദ്ധിക്കുക.

3 years, 1 month Ago | 321 Views
തീന്മേശയില് ഒഴിച്ചുകൂടാന് പറ്റാത്ത ഒന്നായി ചിക്കന് വിഭവങ്ങള് മാറിയിരിക്കുന്നു. ചിക്കന് ഇന്ന് മലയാളിയുടെ ഭക്ഷണ ശീലത്തിന്റെ ഭാഗമായി.
നാടന് കോഴിയാണു മികച്ചതെങ്കിലും നമുക്കു കൂടുതലായി ലഭിക്കുന്നത് ബ്രോയ്ലര് ചിക്കനാണ്. ബ്രോയ്ലര് ചിക്കന് സൂക്ഷിച്ചു വാങ്ങിയില്ലെങ്കില് അതു നിങ്ങളുടെ ആരോഗ്യം തന്നെ തകര്ക്കും.
ചിക്കനിലെ വെളുപ്പുവരയാണു പ്രശ്നം.മസില്രോഗം ബാധിച്ച ചിക്കനിലാണ് ഈ വെളുത്തവര കാണുന്നതെന്നു പറയുന്നു. ഈ രോഗം ചിക്കനിലെ കൊഴുപ്പ് 224 ശതമാനം വരെ വര്ദ്ധിപ്പിക്കും. ഇതു ചിക്കന്റെ ഗുണം കുറയ്ക്കും. ഇത്തരം കൊഴുപ്പ് നിങ്ങളുടെ ഹൃദയാരോഗ്യം മോശമാക്കും. ചിക്കന്റെ തൂക്കം പെട്ടന്നു വര്ധിക്കാന് വേണ്ടി നടത്തുന്ന പരീക്ഷണങ്ങളാണ് ഈ മസില്രോഗത്തിന്റെ കാരണം.
47 ദിവസം കൊണ്ടു മൂന്നു കിലോ വരെയാണ് ഇത്തരത്തില് ചിക്കന്റെ തൂക്കം വര്ധിപ്പിക്കുന്നത്. ഹോര്മോണുകള്, ആന്റിബയോട്ടിക്സ് എന്നിവയാണ് ചിക്കന്റെ ഭാരം വര്ധിപ്പിക്കാനായി ഉപയോഗിക്കുന്നത്. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അതുകൊണ്ടു തന്നെ ഈ വെളുത്തവരകളുള്ള ചിക്കന് ഒഴിവാക്കുക.
Read More in Health
Related Stories
കൊവിഡിനെതിരെ പ്ലാസ്മ ചികിത്സ ഒഴിവാക്കണം : ഡബ്ല്യു.എച്ച്.ഒ
3 years, 8 months Ago
നാട്ടറിവ്
4 years Ago
സംസ്ഥാനത്ത് വീണ്ടും ഷിഗല്ല , ലക്ഷണങ്ങള് കണ്ടാല് എത്രയും വേഗം വൈദ്യസഹായം തേടണം
3 years, 3 months Ago
ഫൈസര്,മോഡേണ കമ്പനികളുടെ എതിര്പ്പ് അവഗണിച്ചാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നടപടി.
4 years, 3 months Ago
വൃത്തിയുള്ള ഭക്ഷണമല്ലെങ്കിൽ നോറോ വൈറസ് പകരാൻ സാധ്യത; ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്
3 years, 2 months Ago
വേനൽക്കാലത്ത് ചർമ്മത്തിന് കരുതലും സംരക്ഷണവും
4 years, 4 months Ago
Comments