ചെങ്കോട്ടയിൽ പതാകയുയർത്തി പ്രധാനമന്ത്രി; നെഹ്റുവിനെയും പട്ടേലിനെയും അനുസ്മരിച്ചു

3 years, 8 months Ago | 323 Views
രാജ്യത്തിന്റെ 75–ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി. സ്വാതന്ത്ര്യസമരസേനാനികളെ പ്രണമിച്ചായിരുന്നു മോദിയുടെ പ്രസംഗത്തിന്റെ തുടക്കം. ഭാരതത്തിന് ദിശാബോധം നല്‍കിയത് നെഹ്റുവും സര്‍ദാര്‍ വല്ലഭായ് പട്ടേലുമെന്ന് മോദി അനുസ്മരിച്ചു. കോവിഡ് പ്രതിരോധം നടത്തുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും അദ്ദേഹം ആദരം അർപ്പിച്ചു. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന്‍ പദ്ധതി ഇന്ത്യയിലെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാമാരിയെ നേരിടാന്‍ വാക്സീനായി ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടിവന്നില്ല. 54 കോടി ജനങ്ങള്‍ക്ക് ഇതുവരെ കോവിഡ് വാക്സീന്‍ നല്‍കി. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഗവേഷണം നടത്തുന്ന ശാസ്ത്രഞ്ജര്‍ക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു."
Read More in India
Related Stories
സ്റ്റെന്‍സില്‍ ചിത്രരചനയില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടി സോന
3 years, 7 months Ago
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ജോര്‍ജ് ഓണക്കൂറിന് .
3 years, 3 months Ago
കോവാക്സിന് കോവിഡിനെതിരേ 77.8 ശതമാനം ഫലപ്രദം-പഠനം
3 years, 5 months Ago
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും; നിര്‍ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി
3 years, 4 months Ago
Comments