Thursday, Jan. 1, 2026 Thiruvananthapuram

ഇന്ത്യയുടെ ഹര്‍നാസ് സന്ധു വിശ്വസുന്ദരി

banner

4 years Ago | 392 Views

2021 ലെ മിസ് യൂണിവേഴ്‌സ് പട്ടം ഇന്ത്യയുടെ ഹര്‍നാസ് സന്ധുവിന്. ഇസ്രയേലിലെ ഏയ്‌ലറ്റില്‍ നടന്ന എഴുപതാം  മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് 21 വയസ്സുകാരിയായ  ഇന്ത്യന്‍ പെണ്‍കൊടി വിജയകിരീടം അണിഞ്ഞത്. കിരീടം ചൂടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് സന്ധു. രണ്ടായിരത്തില്‍ ലാറ ദത്ത മിസ് യൂണിവേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരി ഈ കിരീടം നേടുന്നത്. ഇതിനു മുന്‍പ് 1994 ല്‍ സുസ്മിത സെന്‍ ആണ് ഇന്ത്യയ്ക്ക് വേണ്ടി മിസ് യൂണിവേഴ്‌സ് പട്ടം നേടിയത്.

നീണ്ട 21 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മിസ് യൂണിവേഴ്‌സ് കിരീടം ഇന്ത്യയിലേക്ക് എത്തുന്നത്. പരാഗ്വേയുടെയും ദക്ഷിണാഫ്രിക്കയുടെയും സുന്ദരിമാരെ മറികടന്നാണ് ഹര്‍നാസ് സന്ധുവിന്റെ കിരീടനേട്ടം.

2020 ലെ മിസ് യൂണിവേഴ്‌സ് ആയിരുന്ന മെക്‌സിക്കോയില്‍ നിന്നുള്ള ആന്‍ഡ്രിയ മെസയാണ് സന്ധുവിന് കിരീടം സമ്മാനിച്ചത്. ലൈവ് സ്ട്രീമിങ്ങിലൂടെയാണ് ചടങ്ങ് നടത്തിയത്. പരാഗ്വേ ഫസ്റ്റ് റണ്ണര്‍അപ്പും ദക്ഷിണാഫ്രിക്ക സെക്കന്‍ഡ് റണ്ണറപ്പുമായി. 



Read More in India

Comments