Saturday, April 19, 2025 Thiruvananthapuram

പ്ലസ് വണ്‍ പരീക്ഷ ജൂണ്‍ 2 മുതല്‍ 18 വരെ; ഏപ്രില്‍, മെയ് മാസങ്ങളില്‍ മധ്യവേനല്‍ അവധി

banner

3 years, 1 month Ago | 350 Views

എസ് എസ് എല്‍ സി പ്ലസ് ടു പരീക്ഷ മുന്‍ നിശ്ചയിച്ച പോലെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ  വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വണ്‍ പരീക്ഷ ജൂണ്‍ 2 മുതല്‍ 18 വരെ നടക്കും. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 ന് ആരംഭിച്ച് ഏപ്രില്‍ 2 ന് അവസാനിക്കും.

ഏപ്രില്‍, മെയ് മാസങ്ങളില്‍ മധ്യവേനലവധി ആയിരിക്കുമെന്നും ജൂണ്‍ 1 ന് തന്നെ സ്‌കൂളുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മെയ് 15 മുതല്‍ വൃത്തിയാക്കല്‍ പ്രവൃത്തികള്‍ നടത്തും. അടുത്ത വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ മെയ് മാസത്തില്‍ പ്രസിദ്ധീകരിക്കും

അധ്യാപകര്‍ക്ക് മെയ് മാസത്തില്‍ പരിശീലനം നല്‍കും. എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 31 ന് ആരംഭിച്ച് ഏപ്രില്‍ 29 ന് അവസാനിക്കും. പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30 ന് ആരംഭിച്ച് ഏപ്രില്‍ 22 ന് അവസാനിക്കും.

പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കില്‍ നികത്താന്‍ എന്‍ എസ് എസ് ഹയര്‍ സെക്കന്ററി നടത്തുന്ന 'തെളിമ 'പദ്ധതി വിദ്യാര്‍ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.



Read More in Education

Comments