രാജധാനി ട്രെയിനുകളിൽ സ്മാർട് കോച്ചുകൾ
.jpg)
3 years, 11 months Ago | 345 Views
രാജധാനി എക്സ്പ്രസ് ട്രെയിനുകൾ ഇനി പുതിയ രൂപത്തിൽ. ഇന്ത്യൻ റെയിൽവേ (Indian Railways) രാജധാനി എക്സ്പ്രസ് ട്രെയിനുകളിൽ സ്മാർട്ട് കോച്ചുകൾ സ്ഥാപിക്കാൻ പോകുന്നു. തേജസ് ട്രെയിനുകളിലെപ്പോലെ ഇപ്പോൾ രാജധാനി എക്സ്പ്രസ് ട്രെയിനുകളിലെ നിങ്ങളുടെ യാത്രയും മനോഹരമായിരിക്കും. ഇതിന്റെ തുടക്കമെന്നോളം മുംബൈ-ന്യൂഡൽഹി രാജധാനി സ്‌പെഷ്യൽ എക്‌സ്പ്രസിന്റെ കൊച്ചുകളെ കൂടുതൽ മികച്ചതാക്കിയിട്ടുണ്ട്.
സെൻസറുകളുടെ സഹായത്തോടെയാണു കോച്ചുകൾ സ്മാർട്ടാകുന്നത്. ട്രെയിനുകളുടെ ഓട്ടത്തിനു ശേഷം കോച്ചുകളിൽ കണ്ടെത്തുന്ന പോരായ്മകളും മുൻകരുതൽ എന്ന നിലയിലുള്ള മറ്റ് അറ്റകുറ്റപ്പണിയുമാണു പ്രധാനമായും ഇപ്പോൾ യാഡുകളിൽ നടക്കുന്നത്. എന്നാൽ സ്മാർട് കോച്ചുകളിൽ സെൻസറുകളിൽനിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരാവുന്ന പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടു പരിഹരിക്കുന്ന തരത്തിലാകും ട്രെയിൻ അറ്റകുറ്റപ്പണി.
രാജധാനി എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിലെ സുരക്ഷ കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ കോച്ചിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്, അത് തത്സമയ റെക്കോർഡിംഗ് നടത്തും. ഈ ക്യാമറകൾ പകലും രാത്രിയും അതായത് 24 മണിക്കൂറും റെക്കോർഡിംഗ് ചെയ്യും. ഈ സിസിടിവി ക്യാമറകൾക്ക് കുറഞ്ഞ വെളിച്ചത്തിൽ പോലും വ്യക്തമായി റെക്കോർഡു ചെയ്യാനാകും.
ജിഎസ്എം നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുള്ള പാസഞ്ചർ ഇൻഫർമേഷൻ ആന്റ് കോച്ച് കമ്പ്യൂട്ടിംഗ് യൂണിറ്റ് (PICCU) രാജധാനി ട്രെയിനിന്റെ കോച്ചിൽ സ്ഥാപിച്ചിട്ടുണ്ട്. PICCU സിസിടിവി, ടോയ്‌ലറ്റ് ഓർഡർ സെൻസർ, പാനിക് സ്വിച്ച്, ഫയർ ഡിറ്റക്ഷൻ, അലാറം സിസ്റ്റം, വായുവിന്റെ ഗുണനിലവാരം, എനർജി മീറ്റർ എന്നിവയിലെ ഡാറ്റയും റിക്കോർഡിങ് ചെയ്യും.
ജലത്തിന്റെ അളവിന്റെ തത്സമയ വിവരങ്ങൾക്കായി കോച്ചിൽ Water level sensor സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, കോച്ചിന്റെ ഇരിപ്പിടം സിലിക്കൺ ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്, അതിൽ അഗ്നി പ്രതിരോധം ഉണ്ട്. അതായത് തീ ഉണ്ടായാൽ അത് കോച്ചിൽ വേഗത്തിൽ പടരില്ലെന്നർത്ഥം. മറ്റ് സീറ്റുകളേക്കാൾ സിലിക്കൺ ഫോമിൽ നിർമ്മിച്ച സീറ്റുകളിൽ ഇരിക്കുന്നത് കൂടുതൽ സുഖകരമാണ്.
കോച്ചിലെ ഓരോ സീറ്റിനും സമീപം ചാർജിംഗ് പോയിന്റുണ്ട്. ഇതുകൂടാതെ യാത്രക്കാർക്ക് വായിക്കുന്നതിന് റീഡിങ് ലൈറ്റുകളുടെ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മുകളിലെ ബെർത്തിൽ എളുപ്പത്തിൽ കയറാൻ കഴിയുന്ന തരത്തിലാണ് കോച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
രാജധാനി എക്സ്പ്രസിന്റെ കോച്ചിൽ ഫയർ അലാറം ഡിറ്റക്ഷൻ ചെയ്യാൻ പ്രത്യേക സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്. തീപിടുത്തമുണ്ടായാലുടൻ നിങ്ങൾക്ക് വിവരങ്ങൾ ലഭിക്കും.
ഓരോ കോച്ചിലും 2 എൽസിഡി സ്ക്രീനുകൾ. ഇതിൽ ഇതിൽ അടുത്ത സ്റ്റേഷൻ, എത്തിച്ചേരുന്ന സമയം, സഞ്ചരിക്കുന്ന വേഗം, വൈകി ഓടുന്നതിന്റെ വിവരങ്ങൾ എന്നിവ തെളിയും.
ട്രെയിനിനു പുറത്തു ഡിജിറ്റൽ ഡെസ്റ്റിനേഷൻ ബോർഡുകൾ
ഒരോ കോച്ചിലും 6 സിസിടിവി ക്യാമറകൾ, വെളിച്ചമില്ലെങ്കിലും റിക്കോഡിങ് നടക്കുന്ന നൈറ്റ് വിഷൻ ക്യാമറകൾ.
മെട്രോ മാതൃകയിൽ ഓട്ടമാറ്റിക് ഡോറുകൾ, ഗാർഡിനായിരിക്കും ഇവയുടെ നിയന്ത്രണം. എല്ലാ ഡോറുകളും അടയാതെ ട്രെയിൻ മുന്നോട്ടു നീങ്ങില്ല.
എമർജൻസി ടോക് ബാക്ക് സംവിധാനം– അടിയന്തര ഘട്ടങ്ങളിൽ ലോക്കോ പൈലറ്റുമായി സംസാരിക്കാം.
ശുചിമുറി ഉപയോഗത്തിലുണ്ടെങ്കിൽ അതു സൂചിപ്പിക്കുന്ന കളർ ഇൻഡിക്കേറ്റർ. ശുചിമുറി ഡോർ അടയുമ്പോൾ അകത്ത് ലൈറ്റുകൾ തെളിയും. കോച്ചിനുള്ളിലും ടോയ്‌ലറ്റ് ഒക്യുപൻസി ഇൻഡിക്കേറ്ററുുണ്ടാകും.
അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ശുചിമുറികളിൽ പാനിക് ബട്ടൻ.
ശുചിമുറിക്കുള്ളിൽ ഡോർ അടച്ചാൽ അതിനുള്ളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള ശബ്ദ സന്ദേശങ്ങൾ. വിമാനത്തിലെ പോലെ ബയോ വാക്വം ശുചിമുറികളായിരിക്കും സ്മാർട്ട് കോച്ചുകളിലുണ്ടാവുക.
കോച്ചുകൾ തുരുമ്പെടുക്കുന്നതു കുറയ്ക്കാൻ അണ്ടർ ഫ്രെയിം എസ്എസ് 201എൽഎൻ എന്ന ഗ്രേഡിലുള്ള സ്റ്റീലായിരിക്കും നിർമാണത്തിന് ഉപയോഗിക്കുക.
എയർ സസ്പെൻഷനുള്ള ബോഗികളിലായിരിക്കും കോച്ച് നിർമിക്കുക.
ചക്രങ്ങളുടെയും ബെയറിങ്ങുകളുടെയും ഓൺലൈൻ നിരീക്ഷണം സുരക്ഷ വർധിപ്പിക്കും.
കർട്ടനു പകരം റോളർ ബ്ലൈൻഡുകളായിരിക്കും ജനാലകളിൽ ഉണ്ടാവുക.
അപ്പർ ബെർത്തിലേക്കു കയറാൻ പുതിയ ഡിസൈനിലുള്ള സൗകര്യപ്രദമായ പടികൾ.
Read More in India
Related Stories
ഗഗൻയാൻ മിഷൻ : മൂന്ന് ദിവസം ബഹിരാകാശത്ത്, ദൗത്യം നയിക്കാൻ മലയാളി
1 year, 5 months Ago
ഇനി ഡ്രോണ്‍ വെറുതെ പറത്താനാവില്ല, കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍
3 years, 11 months Ago
ഗാന്ധിജിയുടെ കളിമൺ ചുവർചിത്രം അനാച്ഛാദനം ചെയ്തു
3 years, 5 months Ago
രാജാരവിവർമയുടെ ‘റാണി സേതുലക്ഷ്മി ഭായി’ ബെംഗളൂരുവിൽ പ്രദർശനത്തിന്
1 year, 2 months Ago
ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത
3 years, 2 months Ago
Comments