അനധികൃത ഭക്ഷണശാലകൾക്കെതിരെ പരിശോധന കർശനമാക്കി
4 years, 1 month Ago | 392 Views
സംസ്ഥാനത്തെ അനധികൃത ഭക്ഷണ ശാലകൾക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ പരിശോധന കർശനമാക്കിയതായി തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. സംസ്ഥാനത്തുടനീളം പഞ്ചായത്തുകളിലും നഗരസഭകളിലും ആരോഗ്യ വകുപ്പുമായി ചേർന്നു നടത്തിയ സംയുക്ത പരിശോധനയിൽ അനധികൃതമായി കണ്ടെത്തിയ ഭക്ഷണശാലകൾക്കെതിരെ സ്ഥാപനം അടിച്ചുപൂട്ടുന്നതും പിഴ ഈടാക്കുന്നതുമുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിച്ചുവരികയാണ്.
ഗ്രാമപഞ്ചായത്തുകളിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഫീൽഡ് പരിശോധന നടക്കുന്നുണ്ട്. പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിക്കുകയും ലൈസൻസില്ലാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ഉപയോഗശൂന്യമായ ഭക്ഷണസാധനങ്ങൾ, പഴകിയ എണ്ണ എന്നിവ പിടിച്ചെടുത്തു നശിപ്പിച്ചു. ഹാനികരമായ ആഹാര സാധനങ്ങൾ വിൽപ്പന നടത്തിയ ഭക്ഷണശാലകളുടെ പ്രവർത്തനം നിർത്തലാക്കുകയും ചെയ്തു.
Read More in Kerala
Related Stories
കുതിരാനിലെ ഒരു തുരങ്കം തുറന്നു;
5 years Ago
ഓപ്പറേഷന് ഹലോ ടാക്സി
4 years, 6 months Ago
സംസ്ഥാനത്തെ ആദ്യ യുവജന സഹകരണ സംഘം കോട്ടയത്ത്
5 years Ago
പ്രതിസന്ധികളില്‍ അഭയമേകാന്‍ 'സ്വധാര്‍ ഗൃഹ്'
4 years, 1 month Ago
12-14 കുട്ടികളുടെ വാക്സീൻ കേന്ദ്രങ്ങൾക്ക് പ്രത്യേക നിറം
4 years, 5 months Ago
കെഎസ്ആർടിസി ബസുകൾ എ.സി. സ്ലീപ്പറുകളാവുന്നു; ഒരു ബസില്‍ 16 പേര്‍ക്ക് കിടന്നുറങ്ങാം.
4 years, 6 months Ago
Comments