ഗേറ്റ് 2022 രജിസ്ട്രേഷന് ഓഗസ്റ്റ് 30 മുതല്; പരീക്ഷ ഫെബ്രുവരി അഞ്ചിന് തുടങ്ങും
.jpg)
3 years, 8 months Ago | 557 Views
എഞ്ചിനിയറിംഗ് ഉപരി പഠനത്തിനായുള്ള ഗേറ്റ് അഥവാ ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന് എഞ്ചിനിയറിംഗ് 2022 ലേക്കുള്ള പരീക്ഷ 2022 ഫെബ്രുവരി 5, 6, 12, 13 തീയതികളില് നടക്കും.
ഐഐടി (ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) ഖരഗ്പൂര് ആണ് ഇത്തവണ പരീക്ഷ നടത്തുന്നത്.
ഗേറ്റ് 2022 പരീക്ഷ എഴുതാന് താല്പ്പര്യമുള്ള വിദ്യാര്ത്ഥികള്ക്ക് gate.iitkgp.ac.in എന്ന വെബ്സൈറ്റില് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമര്പ്പിക്കുന്നതിനുള്ള സമയ പരിധി ഓഗസ്റ്റ് 30 മുതല് സെപ്റ്റംബര് 24 വരെയാണ്.
നേരത്തെ നിലവില് ഉള്ളത് കൂടാതെ രണ്ട് പേപ്പറുകള് കൂടി ഇത്തവണ പരീക്ഷയുടെ സിലബസില് അധികമായി ചേര്ത്തിട്ടുണ്ട്. നേവല് ആര്ക്കിടെക്ച്ചര് ആന്ഡ് മറൈന് എഞ്ചിനിയറിംഗ് (NM), ജ്യോമെട്രിക് എഞ്ചിനിയറിംഗ് (GE) എന്നിവയാണ് ഗേറ്റ് 2022 പരീക്ഷയുടെ സിലബസില് പുതിയതായി കൂട്ടിച്ചേര്ത്ത പാഠ്യ ഭാഗങ്ങള്. പരീക്ഷ ഓണ്ലൈനായാണ് നടക്കുക.
ചോദ്യ പേപ്പര് രണ്ട് ഭാഗങ്ങളായാണ് തരം തിരിച്ചിരിക്കുന്നത്. ആദ്യ ഭാഗത്ത് പൊതു അഭിരുചി അളക്കുന്ന പത്ത് ചോദ്യങ്ങളാകും ഉണ്ടാകുക. അതേ സമയം, രണ്ടാമത്തെ ഭാഗത്ത് വിദ്യാര്ത്ഥി തിരഞ്ഞെടുത്ത വിഷയത്തില് നിന്നുള്ള ചോദ്യങ്ങളും ഉണ്ടാകും. ഈ വിഭാഗത്തില് 55 ചോദ്യങ്ങളാകും ഉണ്ടാകുക. MCQ- ചോദ്യങ്ങള്ക്ക് നെഗറ്റീവ് മാര്ക്കിങ്ങ് ഉണ്ടാകും. ഒരു മാര്ക്കിന്റെ MCQ ചോദ്യങ്ങളില് തെറ്റിക്കുന്ന ഓരോ ഉത്തരത്തിനും, ലഭിക്കുന്ന മാര്ക്കിന്റെ മൂന്നില് ഒരു ഭാഗം മാര്ക്ക് നഷ്ടമാകും. അത് പോലെ തന്നെ തെറ്റിക്കുന്ന 2 മാര്ക്കിന്റെ MCQ ഉത്തരത്തിനും, ലഭിക്കുന്ന മാര്ക്കിന്റെ മൂന്നില് രണ്ട് ഭാഗം മാര്ക്ക് നഷ്ടപ്പെടും. MSQ-വിനും NAT-യ്ക്കും നെഗറ്റീവ് മാര്ക്കിങ്ങ് ഉണ്ടായിരിക്കുന്നതല്ല.
ഔദ്യോഗിക അറിയിപ്പ് പ്രകാരം ഗെയ്റ്റ് 2022 ന്റെ പരീക്ഷാ പ്രവേശന കാര്ഡ്, 2022 ജനുവരി 3 മുതല് പരീക്ഷാ വെബ്സൈറ്റില് നിന്നും ഡൗണ്ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. മാര്ച്ച് 17 ഓടെ പരീക്ഷാ ഫലം പുറത്തു വരും.
എഞ്ചിനിയറിംഗ് ബിരുദത്തിന്റെ മൂന്നാം വര്ഷത്തിലോ നാലാം വര്ഷത്തിലോ പഠിക്കുന്ന വിദ്യാര്ത്ഥികള്ക്ക് പരീക്ഷ എഴുതാന് തടസ്സങ്ങളില്ല. ഏതെങ്കിലും വിഷയത്തില് എഞ്ചിനിയറിംഗ് ബിരുദം നേടിയതോ അല്ലങ്കില് ഗവണ്മെന്റ് അംഗീകാരം ഉള്ള ടെക്നോളജി, ആക്കിടെക്ചര്, സയന്സ്, ആര്ട്ട്സ്, കൊമേഴ്സ്, ബിരുദം നേടിയ ആളുകള്ക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. 2021 ഗേറ്റ് മത്സര പരീക്ഷ മുതലാണ് ശാസ്ത്ര ഇതര വിദ്യാര്ത്ഥികള്ക്കും പരീക്ഷ എഴുതാന് അനുമതി ലഭിച്ചത്.
ഗേറ്റ് 2022 മത്സര പരീക്ഷ ഐഐടി ഖരഗ്പൂര് മറ്റ് 6 ഐഐടികളായ ഡല്ഹി, കാണ്പൂര്, മുംബൈ, റൂര്ക്കി, ചെന്നൈ, ഗുവാഹട്ടി കൂടാതെ ബംഗളുരുവിലെ ഇന്ഡ്യന് ഇന്സ്റ്റിറ്റയൂട്ട് ഓഫ് സയന്സ് എന്നിവരുടെ പങ്കാളിത്തത്തോട് കൂടിയാണ് നടത്തുക.
Read More in Education
Related Stories
ഒന്നര വർഷത്തിന് ശേഷം കോളേജുകൾ തുറന്നു, ക്ലാസുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്
3 years, 6 months Ago
കെല്ട്രോണിന്റെ ഓണ്ലൈന്/ഹൈബ്രിഡ് പരിശീലന കോഴ്സുകള്
3 years, 10 months Ago
മാര്ച്ച് മാസത്തിലെ പ്രധാന ദിവസങ്ങള്
4 years Ago
രാജ്യത്ത് ഇനി പി.എം. ശ്രീ സ്കൂളുകളും
2 years, 10 months Ago
ഹിന്ദി ഡിപ്ലോമ ഇന് എലിമെന്ററി എഡ്യൂക്കേഷന് കോഴ്സിന് അപേക്ഷിക്കാം
3 years, 6 months Ago
നിങ്ങൾക്കറിയാമോ?
3 years, 1 month Ago
Comments