ജീവിക്കുന്ന ഫോസിലുകള്‍ എന്ന് വിശേഷിപ്പിക്കുന്ന സീലാക്കാന്ത്; അപൂര്‍വ്വ മത്സ്യം

4 years, 2 months Ago | 517 Views
ഭൂമിയില്‍ ദിനോസറുകള്‍ ഉണ്ടാകുന്നതിനും വര്‍ഷങ്ങള്‍ക്കു മുൻപേ ജന്‍മമെടുത്ത അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ മത്സ്യമാണ് സീലാക്കാന്ത്. പ്രകൃതിയില്‍ ഉണ്ടായിട്ടുള്ള നിരവധി പ്രതിഭാസങ്ങളെയും സംഭവങ്ങളെയും അതിജീവിച്ച ഈ മത്സ്യത്തിന് വംശനാശം വന്നു എന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ പിന്നീട് ആ വിഭാഗത്തില്‍പ്പെടുന്ന മത്സ്യങ്ങളെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ആഫ്രിക്കന്‍ ദ്വീപായ മഡഗാസ്‌കറില്‍ കണ്ടെത്തി. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് അവിടെനിന്നും മത്സ്യത്തൊഴിലാളികള്‍ സീലാകാന്ത് കണ്ടെത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഈ മത്സ്യങ്ങള്‍ കടലില്‍ ഉല്‍ഭവിച്ചത് 42 കോടി വര്‍ഷങ്ങള്‍ക്ക് മുൻപാണ് .
ഈ പഴക്കം മൂലം തന്നെ ജീവിച്ചിരുന്ന ഫോസിലുകള്‍ എന്നാണ് ഇവയെ വിശേഷിപ്പിച്ചിരുന്നത്. കൂടാതെ ദിനോസറുകളെ ഇല്ലാതാക്കിയ ഛിന്നഗ്രഹ വിസ്‌ഫോടനം, ഭൂമിയില്‍ നിന്നും ഭൂഖണ്ഡങ്ങള്‍ അകന്നുമാറിയ പ്രക്രിയ ഉള്‍പ്പെടെ ഭൗമമേഖലയിലുണ്ടായ നിരവധി സംഭവവികാസങ്ങള്‍ക്ക് ഇത് സാക്ഷ്യം വഹിക്കുകയും അവയെല്ലാം തന്നെ അതിജീവിക്കുകയും ചെയ്തു. ഫോസിലുകളിലൂടെ തന്നെയാണ് ഇവയെ കുറിച്ച് ശാസ്ത്രലോകം ആദ്യം മനസ്സിലാക്കിയത്. തുടര്‍ന്നാണ് ഇവയ്ക്ക് വംശനാശം സംഭവിച്ചിട്ടില്ലന്ന് കണ്ടെത്തിയത്.
പിന്നീട് മത്സ്യത്തൊഴിലാളികള്‍ വമ്പൻ സ്രാവുകള്‍ കുടുക്കാനായി സ്ഥാപിച്ചിരിക്കുന്ന ജാരിഫ എന്ന വലയില്‍ ഇവ ഇടയ്ക്കിടെ കുടുങ്ങി. സമുദ്രത്തില്‍ നിന്നും 2300 അടി താഴെയാണ് ഇവയുടെ താവളം. അറുപത് വര്‍ഷം വരെ ജീവിക്കുന്ന ഇവയക്ക് തൊണ്ണൂറ് കിലോ വരെ ഭാരമുണ്ട്. നാല് മുതല്‍ ആറടിവരെ ഇവ നീളം വയ്ക്കുന്നു. വംശനാശ ഭീഷണി നേരിടുന്ന ഒന്നാണ് സീലാക്കാന്ത്. അതുകൊണ്ടു തന്നെ ഈ മത്സ്യത്തെ സംരക്ഷിക്കാന്‍ ആവശ്യമായ മുന്‍കരുതലുകളുമുണ്ട്. മഡഗാസ്‌കറിലെ പടിഞ്ഞാറന്‍ തീരത്താണ് കൂടുതലായും സീലാക്കാന്ത് ലഭ്യമാകുന്നത്. എന്നാല്‍ ഭക്ഷ്യയോഗ്യമല്ലാത്ത മാംസമാണ് ഈ മത്സ്യത്തിന്റേത്.
Read More in Environment
Related Stories
ബിവിത്ത് വെസ്റ്റേൺ ഗാർട്ട്സ്
1 year, 1 month Ago
ജലം; അമൂല്യം
4 years, 4 months Ago
അപൂര്‍വമായി മാത്രം കടിക്കുന്ന കടല്‍പ്പാമ്പ് ഇത്തരത്തില്‍ കണ്ടെത്തുന്ന ഏഴാമത്തെ ഇനം
3 years, 7 months Ago
എന്താണ് എമിഷന്‍ മോണിറ്ററിംഗ്, ഇതിന്റെ പ്രധാന്യമെന്തെന്നറിയാം
3 years, 2 months Ago
സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയ ജീവികളില്‍ കേരളത്തിലെ അപൂര്‍വ മത്സ്യവും
3 years, 10 months Ago
കാലിഫോര്‍ണിയ കാട്ടുതീ: ലോകത്തിലെ ഏറ്റവും വലിയ മരങ്ങളുടെ 20 ശതമാനവും നശിച്ചു
3 years, 8 months Ago
റെഡ് ലിസ്റ്റിൽ ഇനി തുമ്പികളും ലോകത്താകമാനം തുമ്പികളുടെ എണ്ണം കുറയുന്നു
3 years, 7 months Ago
Comments