Sunday, Aug. 17, 2025 Thiruvananthapuram

മേഘാലയയിലെ കുഞ്ഞന്‍ തവളയ്ക്ക് ആറു നിറം

banner

3 years, 1 month Ago | 458 Views

മേഘാലയിലെ 'ഷില്ലോങ് ബുഷ് ഫ്രോഗ്' എന്ന ഇത്തിരിക്കുഞ്ഞന്‍ തവള ആറു വ്യത്യസ്ത നിറങ്ങളില്‍ കാണപ്പെടുന്നുവെന്ന് ഗവേഷകര്‍. നഖത്തിന്റെ വലിപ്പം മാത്രമുള്ള ഇവ വെള്ള നിറത്തിന് പുറമേ ചാരം, തവിട്ട്, കറുപ്പ് എന്നീ നിറങ്ങളിലാണ് കാണപ്പെടുന്നത്. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഗവേഷകരായ ഭാസ്‌കര്‍ സൈകിയ, ഇലോന ഖാര്‍ഖോങ്കോര്‍ എന്നിവരാണ്  കണ്ടെത്തലിന് പിന്നില്‍.

വലിപ്പത്തില്‍ മാത്രമല്ല, മൊത്തത്തില്‍ മറ്റ് തവളകളില്‍ നിന്നും വ്യത്യസ്തമാണിവ. മുട്ട വിരിഞ്ഞെത്തുന്ന കുഞ്ഞുങ്ങള്‍ മാതാപിതാക്കളുടെ മിനിയേച്ചര്‍ രൂപമായിരിക്കും. അതായത് വാല്‍മാക്രികളാകില്ലെന്ന് സാരം. ഷില്ലോങിലും ഈസ്റ്റ് ഖാസി ഹില്‍സിന്റെ ഉയര്‍ന്ന പ്രദേശങ്ങളിലുമാണ് ഇവ കാണപ്പെടുന്നത്.

ഈ പരിണാമപരമായ പ്രത്യേകത കൊണ്ടു മുട്ട വിരിയുന്നതിന് ജലത്തിന്റെ ആവശ്യം വരുന്നില്ല. മലിനീകരണം, കാട്ടുതീ പോലെയുള്ളവ ഇവയുടെ നിലനില്‍പിന് ഭീഷണിയാണ്. ഐയുസിഎന്‍ പട്ടികയില്‍ ഇവയെ ഗുരുതര വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.



Read More in Environment

Comments