ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് ഫിഫയുടെ വിലക്ക്; അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ കഴിയില്ല; വനിതാ ലോകകപ്പും നഷ്ടമാകും

2 years, 7 months Ago | 398 Views
ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് വിലക്കേര്‍പ്പെടുത്തി ഫിഫ. നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്റെ നടപടി.
വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഇന്ത്യക്ക് അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാനാകില്ല. ഒക്ടോബറില്‍ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പും ഇതോടെ ഇന്ത്യക്ക് നഷ്ടമാകുന്ന അവസ്ഥയായി.
ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന് ഇതോടെ റദ്ദാക്കപ്പെട്ടു. അസോസിയേഷന് ഭരണത്തില്‍ പുറത്ത് നിന്നുള്ള ഇടപെടല്‍ ഉണ്ടായതാണ് വിലക്കിന് കാരണം. ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന് കമ്മിറ്റിയെ പിരിച്ചുവിട്ട് സുപ്രീം കോടതി ഒരു താത്കാലിക ഭരണ സമിതി ഉണ്ടാക്കിയിരുന്നു. ഇത് ഫിഫയുടെ ചട്ടങ്ങള്‍ക്ക് എതിരാണ്. ഇതാണ് വിലക്ക് ലഭിക്കാന്‍ കാരണം.
ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന് പുതിയ തെരഞ്ഞെടുപ്പ് നടത്തി കമ്മിറ്റി രൂപീകരിച്ച് ഫിഫയെ സമീപിച്ചാല്‍ വിലക്ക് റദ്ദാക്കും. അതുവരെ ഇന്ത്യ വിലക്കില്‍ തുടരും. എഐഎഫ്എഫിലേക്ക് പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ താത്കാലിക ഭരണ സമിതിയും സുപ്രീം കോടതിയും ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്. ഇത് വേഗത്തില്‍ ആക്കുകയാണ് മുന്നിലുള്ള വഴി.
Read More in Sports
Related Stories
ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
3 years, 6 months Ago
പ്രതീക്ഷയുടെ ദീപ പ്രയാണം തുടങ്ങി
4 years Ago
കടല്‍ കടന്നെത്തി മീറ്റ് റെക്കോഡുമായി മടക്കം
3 years, 3 months Ago
ചരിത്രമെഴുതി എമ്മ റഡുകാനോ
3 years, 6 months Ago
പിങ്ക് ബോള്‍ ടെസ്റ്റില്‍ സെഞ്ചുറി; ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥാന.
3 years, 6 months Ago
T20 World Cup - ഇന്ത്യക്ക് ആദ്യ എതിരാളി പാകിസ്ഥാന്
3 years, 6 months Ago
ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം; മെഡല്‍ നേട്ടം 40 വര്‍ഷത്തിനു ശേഷം
3 years, 8 months Ago
Comments