രണ്ട് ഛിന്നഗ്രഹങ്ങൾ ഭൂമിക്ക് തൊട്ടടുത്തായി കടന്നുപോകും, മുന്നറിയിപ്പുമായി നാസ; നിർണായകമാകാൻ ഡാർട്ട്

10 months, 1 week Ago | 78 Views
160 അടി വലുപ്പവും(ഏകദേശം ഒരു വിമാനത്തിന്റെ) 60 അടി വലുപ്പവുമുള്ള രണ്ട് ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകുമെന്ന മുന്നറിയിപ്പുമായി നാസ. വലുപ്പം ഭയാനകമായി തോന്നുമെങ്കിലും 690,000 കിലോമീറ്റർ 3,060,000 കിലോമീറ്റർ എന്നിങ്ങനെ സുരക്ഷിതമായ അകലത്തിലൂടെയാണ് ഇരു ഛിന്നഗ്രഹങ്ങളും കടന്നുപോകുന്നത്. അതിനാൽത്തന്നെ ഭയപ്പെടേണ്ട സുരക്ഷാ ഭീഷണി ഒന്നുമില്ലെന്ന് നാസ പറയുന്നു. കാരണം ഉൽക്ക, ഛിന്നഗ്രഹം എന്നിവ ഭൂമിയുടെ സമീപത്ത്കൂടി പോകുന്നതിനു വർഷങ്ങൾക്കു മുൻപ് അവയെപ്പറ്റിയുള്ള അപഗ്രഥനം നടക്കാറുണ്ടെന്നതാണ് കാരണം.
അതേപോലെ 2 പതിറ്റാണ്ട് മുൻപ് ട്രാക് ചെയ്യുന്നതിൽനിന്നു നഷ്ടപ്പെട്ട മറ്റൊരു ഛിന്നഗ്രഹമായ 2007 എഫ്‌ടി 3 ഈ വർഷം ഒക്ടോബറിൽ ഭൂമിയിൽ പതിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും നാസ തള്ളിക്കളഞ്ഞിരുന്നു. ഭൂമിക്ക് സമീപമുള്ള എല്ലാ വസ്തുക്കളിലും നാസയുടെ സെന്റർ ഫോർ നിയർ ഏർത്ത് ഒബ്ജക്ട് സ്റ്റഡീസ് നിരന്തരമായ നിരീക്ഷണം നടത്തുന്നുണ്ട്.
Read More in Technology
Related Stories
ഫെബ്രുവരി 8 മുതല്‍ പുതിയ ജിമെയിൽ
3 years, 1 month Ago
ഫോണുകൾക്കെല്ലാം ഒരേ ചാർജർ, പുതിയ നിയമം 2025-ൽ നിലവിൽ വരും.
9 months, 1 week Ago
ഇന്റർനെറ്റ് എക്സ്പ്ലോറർ 'വിരമിക്കുന്ന ദിവസം' പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്
3 years, 10 months Ago
Comments