അപൂര്‍വ്വ കാഴ്ചയൊരുക്കി സൂപ്പര്‍ ബ്ലഡ് മൂണും പൂര്‍ണ ചന്ദ്രഗ്രഹണവും

4 years, 2 months Ago | 439 Views
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂപ്പര്‍ ബ്ലഡ് മൂണും പൂര്‍ണ ചന്ദ്ര ഗ്രഹണവും ദൃശ്യമായി. പസഫിക് സമുദ്രം, ഓസ്‌ട്രേലിയ, അമേരിക്കയുടെ പടിഞ്ഞാറന്‍ തീരം ഏഷ്യയുടെ കിഴക്കന്‍ തീരം വടക്കുകിഴക്കന്‍ ഇന്ത്യ എന്നിവിടങ്ങളിലാണ് സൂപ്പര്‍ ബ്ലഡ് മൂണ്‍ ദൃശ്യമായത്. ഇന്ത്യയില്‍ സിക്കിം ഒഴികെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലായിരുന്നു ചന്ദ്രഗ്രഹണവും സൂപ്പര്‍ ബ്ലഡ് മൂണും ദൃശ്യമായത്.
സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുകയും സൂര്യപ്രകാശം ചന്ദ്രനിൽ വീഴാതിരിക്കുകയും ചെയ്യുന്നതാണ് ചന്ദ്രഗ്രഹണം. ഭൂമിയുടെ നിഴൽ ചന്ദ്രനെ എത്രമാത്രം മൂടിയിരിക്കുന്നു എന്നതിനെ ആശ്രയിച്ച് ഭാഗികവും പൂർണവുമായ രണ്ട് തരം ഗ്രഹണങ്ങൾ നടക്കാറുണ്ട്. പൂർണ്ണമായും ചന്ദ്രൻ ഭൂമിയുടെ നിഴലിൽ ആകുന്നതാണ് പൂർണ ചന്ദ്രഗ്രഹണം.
പൂർണ്ണ ചന്ദ്രൻ ഏറ്റവും മനോഹരമായും വ്യക്തമായും കാണപ്പെടുന്ന അവസ്ഥയാണ് സൂപ്പർ മൂൺ. ഭ്രമണപഥത്തിലെ ഭൂമിയുടെ ഏറ്റവും അടുത്ത സ്ഥലത്തെ "പെരിജി" എന്ന് വിളിക്കുന്നു, പൂർണ്ണചന്ദ്രൻ പെരിജിയിൽ ദൃശ്യമാകുമ്പോൾ, അത് ഒരു സാധാരണ പൂർണ്ണചന്ദ്രനെക്കാൾ അല്പം തെളിച്ചമുള്ളതും വലുതുമായി കാണപ്പെടുന്നു, ഇതാണ് "സൂപ്പർമൂൺ" എന്നറിയപ്പെടുന്നത്. സാധാരണ മറ്റ് സമയങ്ങളിൽ കാണപ്പെടുന്ന പൂർണ ചന്ദ്രനെക്കാൾ വലിപ്പത്തിലാണ് സൂപ്പർ മൂൺ കാണാൻ കഴിയുക.
ഗ്രഹണ സമയത്ത് ചന്ദ്രനിലേക്ക് വളരെ നേർത്ത രീതിയിൽ പ്രകാശം പതിക്കുകയും അത് ചുവന്ന നിറമുള്ളതായി തോന്നിക്കുകയും ചെയ്യും. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ചന്ദ്രൻ ചുവന്ന നിറത്തിൽ മനോഹരമായി തിളങ്ങി നിൽക്കുന്ന കാഴ്ച ഈ സമയത്തു കാണാൻ കഴിയുക. ഇതാണ് ബ്ലഡ് മൂൺ എന്നറിയപ്പെടുന്നത്.
യാസ് ചുഴലിക്കാറ്റ് മൂലം മേഘാവൃതമായ അന്തരീക്ഷം മൂലം ഒഡിഷ, ബംഗാള്‍, അസം സംസ്ഥാനങ്ങളില്‍ സൂപ്പര്‍ ബ്ലഡ് മൂണ്‍ ദൃശ്യമായില്ല.എന്നാല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഗ്രഹണത്തിന്റെ അവസാന ഭാഗം ദൃശ്യമായി.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് ഈ ആകാശകാഴ്ചയുടെ അപൂര്‍വ്വ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചത്.
Read More in India
Related Stories
ആര്.എന്‍ രവി തമിഴ്നാട് ഗവര്‍ണര്‍
3 years, 10 months Ago
സ്റ്റെന്‍സില്‍ ചിത്രരചനയില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടി സോന
3 years, 10 months Ago
ശക്തി, വേഗ ഇന്ത്യൻ ഇലക്ട്രോണിക് ചിപ്പുകൾ അടുത്ത വർഷം
3 years, 2 months Ago
വരുന്നു ഡിജിറ്റല്‍ റുപ്പീ
3 years, 6 months Ago
കോവിഡിനെതിരേ ആന്റിബോഡി : മനുഷ്യരില്‍ പരീക്ഷണത്തിന് ഒരുങ്ങി കോക്ടെയ്ൽ
4 years, 2 months Ago
മൗലിക കർത്തവ്യങ്ങൾ
3 years, 6 months Ago
സുരക്ഷാ ഭീഷണി: 54 ചൈനീസ് ആപ്പുകള്‍കൂടി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍
3 years, 5 months Ago
Comments