സ്വാതന്ത്ര്യദിനത്തിൽ രാജ്യത്ത് 5ജി സേവനം തുടങ്ങിയേക്കും.
4 years, 1 month Ago | 365 Views
അടുത്തവർഷം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് 5ജി സേവനം തുടങ്ങിയേക്കും. ടെലികോം സേവനദാതാക്കളുമായി ഇതുസംബന്ധിച്ച് സർക്കാർ ചർച്ചതുടങ്ങിക്കഴിഞ്ഞു.
സ്‌പെക്ട്രം ലേലം ഏപ്രിൽ-മെയ് മാസങ്ങളിലാകും നടക്കുക. സാങ്കേതിക സൗകര്യങ്ങളൊരുക്കി സേവനം ലഭ്യമാക്കാൻ നാലുമാസത്തെ സമയം കമ്പനികൾക്ക് നൽകാനാണ് ഉദ്ദേശിക്കുന്നത് .
ആദ്യഘട്ടത്തിൽ രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിലാകും സേവനം ലഭ്യമാക്കുക. ഉപകരണങ്ങളുംമറ്റും ഇന്ത്യയിൽ എത്തിയാൽ നെറ്റ് വർക്ക് വിന്യസിക്കാൻ 4-6 ആഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് കമ്പനികൾ അറയിച്ചിട്ടുള്ളത്.
ഏതൊക്കെ സർക്കിളുകളിലും നഗരങ്ങളിലുമാണ് 5ജി സേവനം ലഭ്യമാക്കേണ്ടതെന്നകാര്യത്തിൽ 2021 ജനുവരിയോടെ കമ്പനികളുമായി കരാറിലെത്തേണ്ടതുണ്ട്. അതിനുശേഷംമാത്രമെ പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിയൂ. നിലവിലെ ചിപ്പ് ക്ഷാമം പദ്ധതിയെ ദോഷകരമായി ബാധിച്ചേക്കാമെന്ന ആശങ്കയും കമ്പനികൾ പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം, ടെലികോം കമ്പനികൾ രാജ്യത്തെ വിവിധയിടങ്ങളിൽ 5ജി പരീക്ഷണം ഇതിനകം നടത്തിക്കഴിഞ്ഞു. നോക്കിയയുടെ സഹകരണത്തോടെ ഭാരതി എയർടെൽ കൊൽക്കത്തയിൽ കഴിഞ്ഞദിവസം വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയിരുന്നു. എറിക്‌സണുമായി ചേർന്ന് വോഡാഫോൺ ഐഡിയ പുണെയിൽ പരീക്ഷണംനടത്താനൊരുങ്ങുകയാണ്.
Read More in India
Related Stories
കാറിൽ എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് കേന്ദ്രം കരട് മാർഗരേഖ ഇറക്കുന്നു
3 years, 10 months Ago
കോവിഡിന്റെ ഒമിക്രോണ് വകഭേദം: അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി മോദി
4 years, 1 month Ago
റോഡ് മര്യാദകളെക്കുറിച്ചുള്ള നിർബന്ധിത തിയറി ക്ലാസ്സ്
3 years, 8 months Ago
ഗാന്ധിജിയുടെ കളിമൺ ചുവർചിത്രം അനാച്ഛാദനം ചെയ്തു
3 years, 10 months Ago
‘കുട്ടിപ്പരിപാടി’കൾക്കിടെ ജങ്ക് ഫുഡ് പരസ്യം വേണ്ട-വനിതാ ശിശുക്ഷേമ മന്ത്രാലയം
3 years, 9 months Ago
Comments