Sunday, Aug. 17, 2025 Thiruvananthapuram

കണ്ണ്

banner

3 years, 4 months Ago | 408 Views

പ്രകാശം തിരിച്ചറിഞ്ഞ് കാഴ്ച അനുഭവം സാധ്യമാക്കുന്ന ഇന്ദ്രിയമാണ് കണ്ണ്. ജീവികളിൽ ഏറ്റവും ലളിതമായ കണ്ണിനു  പരിസരത്തെ ഇരുട്ടും വെളിച്ചവും ഏതെന്ന് തിരിച്ചറിയാൻ മാത്രമുള്ള കഴിവു മാത്രമേയുള്ളൂ. 

കുറച്ചുകൂടെ സങ്കീർണ്ണമായ കണ്ണുകളുള്ള ജീവികൾക്ക് നിറം ആകാരം എന്നിവ വേർതിരിച്ചറിയാനുള്ള കഴിവുകളുണ്ട്. മനുഷ്യനുൾപ്പെടെയുള്ള സസ്തനികളിൽ രണ്ടു കണ്ണുകളാണുള്ളത്. ഇവ രണ്ടും ഒരേ ബിന്ദുവിൽ കേന്ദ്രീകരിക്കാൻ ശക്തിയുള്ളവയാണ്. 

മീൻ,  പരാദങ്ങൾ എന്നിവയ്ക്കും ഈ കഴിവുണ്ട്. ഓന്ത്,  മുയൽ തുടങ്ങിയ ജീവികളിൽ രണ്ട് കണ്ണുകളും വേറെ ദൃശ്യങ്ങളാണ് സംവേദനം  ചെയ്യുന്നത്. മനുഷ്യന്റേത്പോലെ ത്രിമാന ദൃശ്യങ്ങൾ ഇവയ്ക്ക് ഉണ്ടാവുന്നില്ല. 

വിവിധ ഇനം ജീവികളുടെ  കണ്ണുകൾ തമ്മിൽ സാദൃശ്യം ഉള്ളതുകൊണ്ട് കണ്ണുകളെ കുറിച്ച് വളരെ ആഴത്തിലുള്ള ഗവേഷണങ്ങൾ നടന്നിട്ടുണ്ട്.  

ഒന്നിൽ നിന്ന് തന്നെ  ഉൽപ്പത്തി  എന്ന സിദ്ധാന്തമാണ് ഇന്ന് ഏറെ സ്വീകരിക്കപ്പെട്ടിരിക്കുന്നത്.   വിവിധ ജീവജാലങ്ങളുടെ കണ്ണുകളുടെ ഘടനയുടെ ജനിതകമായ സാദൃശ്യവും ഇതിന് ഉപോൽബലകമായി ഇരിക്കുന്നു. അതായത് ഇന്ന് കാണപ്പെടുന്ന എല്ലാത്തരം കണ്ണുകളും 540 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്ന ഒരു കണ്ണിന്ന്റെ രൂപത്തിൽ നിന്നുണ്ടായി എന്നതാണ് വിശ്വസിക്കുന്നത്. 

സൂക്ഷ്മ ജീവികളിലാണ് ആദ്യത്തെ കണ്ണുകൾ ഉണ്ടായിരുന്നത്. ഇവ ഒറ്റ കോശമുള്ള അണു  സമാനമായതും, വെള്ളത്തിൽ മാത്രം ജീവിക്കുന്നതുമായ ജീവികളാണ്. 

ഫ്ളാജെലം (അഥവാ ഫ്ളാഗെല്ലം) എന്ന വാൽപോലുള്ള അവയവം ഇളകിയാണ് ഇവ നീങ്ങുന്നത്. ഈ അവയവത്തിന്റെ ഉദയ ഭാഗത്ത് കാണുന്ന സ്റ്റിഗമ (Stigma) എന്ന ചുവപ്പുരാശിയുള്ള ബിന്ദുവിന് പ്രകാശം തിരിച്ചറിയാനുള്ള കഴിവുണ്ട്.

പ്രകാശം തിരിച്ചറിഞ്ഞ് ആ ഭാഗത്തേക്ക് നീങ്ങാൻ ഈ ജീവിയെ സഹായിക്കുന്നത് ഇതാണ്. ആദ്യത്തെ കണ്ണുകളും ഇതാണ്. 

കണ്ണിന്റെ ഘടന

ഓരോ ജീവിക്കും അവയുടെ ജീവിതരീതിക്ക് അനുയോജ്യമായ തരത്തിലുള്ള കണ്ണുകളാണ് പരിഗണിച്ചിട്ടുള്ളത്.  സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ  തുടങ്ങിയവയിലൊക്കെ ഒരു കാചവും ഒരു സൃദൃഷ്ടി പടലവുമുള്ള ലളിത നേത്രങ്ങളാണ്  ഉള്ളത്. 

ലളിത നേത്രങ്ങൾ

മനുഷ്യനെ പോലെ ഉയർന്ന തരം ജീവികളുടെ തലയോട്ടിയിലെ നേത്രകോടരം എന്ന കുഴിയിലാണ് ഗോളാകൃതിയിലുള്ള അവയവമായ കണ്ണ് സ്ഥിതിചെയ്യുന്നത്. കണ്ണിന്റെ ചെറിയൊരു ഭാഗം മാത്രമേ പുറത്തുനിന്നു കാണുന്നുള്ളു. കണ്ണിനെ നേത്രകോടാരത്തിൽ ഉറപ്പിച്ചു നിർത്തുന്നതും കണ്ണിന്റെ ചലനം സാധ്യമാക്കുന്നതും പേശികൾ ആണ്. മനുഷ്യനിൽ ഇത്തരത്തിലുള്ള മൂന്ന് ജോഡി പേശികളുണ്ട്. 

കൺപോളദ്വയവും  അതിലെ പീലി കളും കണ്ണിന്റെ ബാഹ്യഭാഗത്തിനു സംരക്ഷണം നൽകുന്നു. കൺപോളകൾക്ക് ഉൾവശത്തുള്ളതടക്കമുള്ള കണ്ണിന്റെ ബാഹ്യഭാഗത്തെ നേത്രാവരണം (Conjunctive) സുതാര്യമായ ഒരു നേർത്ത പാട ആവരണം ചെയ്തിരിക്കുന്നു. 

കണ്ണുനീർ ഗ്രന്ഥികൾ

ഓരോ കണ്ണിലും രണ്ട് കണ്ണുനീർ ഗ്രന്ഥികൾ വീതമുണ്ട്. അവ സ്രവിക്കുന്ന കണ്ണുനീർ കണ്ണിനെ ഈർപ്പംമുള്ളതായി നിർത്തുകയും, കണ്ണിൽ പതിക്കുന്ന അഴുക്കും പൊടിയും മറ്റും കഴുകിക്കളയുകയും ചെയ്യുന്നു.

കണ്ണുനീരിലെ ലൈസോസൈം (Lysozyme) എന്ന ജീവാഗ്നിക്ക് കണ്ണിലെത്തുന്ന രോഗാണുക്കളെ നശിപ്പിക്കാനും കൺപോളകളുടെ ചലനത്തിലൂടെ കണ്ണുനീർ  കണ്ണിലുടനീളം വ്യാപിക്കുന്നു. അധികമുള്ള കണ്ണുനീർ കണ്ണിന്റെ കോണിലെ ചെറിയനാളം വഴി മൂക്കിലെത്തുന്നു. 

കൺ പടലങ്ങൾ

കൺഗോളത്തിന്റെ ഭിത്തിക്ക് 3 പാളികളുണ്ട്. ഏറ്റവും പുറത്തുള്ള പള്ളിയെ ദൃഢപടലം (Sclera) എന്ന് പറയുന്നു. അത് വെളുത്തനിറത്തിൽ കാണപ്പെടുന്നു.

തന്തുകലകളാൽ നിർമിതമായ ഈ ഭാഗം സുതാര്യമാണ്. എന്നാൽ ദൃഢപടലതിൽ  ഉന്തിനിൽക്കുന്ന സുതാര്യമായ ഒരു ഭാഗമുണ്ട്.  ഈ ഭാഗത്തെ കോർണിയ എന്ന് വിളിക്കുന്നു. കോർണിയായും ദൃഢപടലത്തിന്റെ പുറമെ നിന്ന് കാണാവുന്ന ഭാഗങ്ങളെയും നേത്രാ വരണം എന്ന സുതാര്യമായ സ്തരം മൂടിയിരിക്കുന്നു.

കൺഭിത്തി യുടെ  മധ്യത്തിലെ പാളിയാണ് രക്തപടലം (Choroid). ഇതു ദൃഢപടലത്തിന്റെ ഉൾഭിത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. രക്തപടലമെന്ന കനം കുറഞ്ഞ കറുത്തനിറമുള്ള പാളിയിലെ രക്തലോമികകളാണ് കണ്ണിലെ കലകൾക്ക് പോഷണവും ഓക്സിജനും വിതരണം ചെയ്യുന്നത്.

രക്തപടലം അതിൽ പതിക്കുന്ന പ്രകാശരശ്മികളെ ആഗിരണം ചെയ്ത് കണ്ണിനുള്ളിൽ പ്രകാശത്തിന്റെ പ്രതിഫലനം തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കോർണിയയുടെ പിന്നിലെ രക്ത പടലത്തിന്റെ ഭാഗം മദ്ധ്യത്തിൽ സുഷിരമുള്ളതും, വൃത്താകൃതിയിലുള്ളതും, നിറമുള്ളതുമായ മറയായി കാണപ്പെടുന്നു. ഈ മറയെ ഐറിസ് എന്നു വിളിക്കുന്നു. ഐറിസിന്റെ മദ്ധ്യത്തിലെ സുഷിരത്തെ കൃഷ്ണമണി എന്നും വിളിക്കുന്നു.

കൃഷ്ണമണിക്ക് ചുറ്റിലുമുള്ള വലിയ പേശികളും റേഡിയൽ പേശികളും കൃഷ്ണമണിയുടെ വലിപ്പം നിയന്ത്രിക്കുന്നു. പ്രകാശ തീവ്രത കൂടുമ്പോൾ കൃഷ്ണമണി ചുരുങ്ങുകയും മങ്ങിയ വെളിച്ചത്തിൽ വികസിക്കുകയും ചെയ്യുന്നു. കൃഷ്ണമണിക്ക് പിന്നിലായി ഒരു ഉത്തല കവചമുണ്ട് (Convex Lens). ഈ കവച ത്തെ  സ്നായുക്കൾ ആണ് അതിന്റെ സ്ഥാനത്ത് ഉറപ്പിച്ചു നിർത്തുന്നത്. സ്നായുക്കളോടനുബന്ധിച്ച് സീലിയറി പേശികൾ ഉണ്ട്. സീലിയറി പേശികളുടെ പ്രവർത്തന ഫലമായി കാചനത്തിന്റെ വക്രത വ്യത്യാസപ്പെടുന്നു.

കണ്ണിന്റെ ഉൾഭിത്തിയിൽ പിൻഭാഗത്തായി ഉള്ള അതിലോലമായ പടലമാണ് ദൃഷ്ടിപടലം അഥവാ റെറ്റിന. കാണപ്പെടുന്ന വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത് ദൃഷ്ടിപടലത്തിലാണ്. രൂപാന്തരം പ്രാപിച്ച നാഡീകോശങ്ങളായ പ്രകാശഗ്രാഹികളാണ് പ്രകാശത്തെ തിരിച്ചറിയാൻ സാഹായിക്കുന്നത്. 

ഇത്തരത്തിലുള്ള രണ്ടുതരം കോശങ്ങളുണ്ട്. റോഡ് കോശങ്ങളും (Rod) കോൺ കോശങ്ങളും (Con). റോഡ് കോശങ്ങൾ വസ്തുക്കളെ മങ്ങിയ വെളിച്ചത്തിൽ കാണാൻ സഹായിക്കുന്നു. 

നിറങ്ങൾ കാണുന്നതിന് സഹായിക്കുന്ന കോശങ്ങളാണ് കോൺ കോശങ്ങൾ. ദൃഷ്ടിപടലത്തിന്റെ ഒരു പ്രത്യേക ഭാഗത്ത് കോൺകോശങ്ങൾ ഏറ്റവും കൂടുതൽ കാണുന്നു. ഇവിടെ റോഡ് കോശങ്ങൾ സാധരണ ഉണ്ടാവില്ല. പീതബിന്ദു എന്ന് വിളിക്കപ്പെടുന്ന ഇവിടെയാണ് വസ്തുക്കളെ സൂക്ഷിച്ചു നോക്കുമ്പോൾ പ്രതിബിംബം പതിക്കുന്നത്. 



Read More in Health

Comments